സാങ്കേതിക പ്രശ്നങ്ങൾ; ‘ആക്ഷൻ ഹീറോ ബിജു 2’ വൈകുന്നതിന് കാരണം വ്യക്തമാക്കി എബ്രിഡ് ഷൈൻ

FEBRUARY 10, 2026, 4:35 AM

നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ‘ആക്ഷൻ ഹീറോ ബിജു’ വലിയ വിജയമായിരുന്നു. ചിത്രത്തിന്റെ വിജയത്തെ തുടർന്ന് രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു ഷെഡ്യൂൾ ചിത്രീകരണത്തിന് ശേഷം സിനിമ നിർത്തിവെക്കുകയായിരുന്നു. ഇപ്പോൾ ചിത്രം വൈകുന്നതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് എബ്രിഡ് ഷൈൻ.

‘ആക്ഷൻ ഹീറോ ബിജു 2’ ആരംഭിച്ചെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതിനാലാണ് ചിത്രം മുന്നോട്ടുപോകാതിരുന്നതെന്ന് സംവിധായകൻ പറഞ്ഞു. താൻ ഏറെ ആഗ്രഹിക്കുന്ന ഒരു പ്രോജക്ടാണ് ഇത്, ഭാവിയിൽ തീർച്ചയായും പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിവിൻ പോളിയും പി. എസ്. ഷംനാസും ചേർന്നായിരുന്നു രണ്ടാം ഭാഗത്തിന്റെ നിർമാണം.

2016ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം കുടുംബ പ്രേക്ഷകരെ ഉൾപ്പെടെ വലിയ രീതിയിൽ ആകർഷിച്ചിരുന്നു. ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്ന സാധാരണവും അസാധാരണവുമായ സംഭവങ്ങൾ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിച്ചതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.

vachakam
vachakam
vachakam

അതേസമയം, നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രം ‘സർവ്വം മായ’ മികച്ച പ്രതികരണമാണ് നേടുന്നത്. ഒടിടിയിൽ റിലീസ് ചെയ്തിട്ടും തിയേറ്ററുകളിൽ വലിയ കളക്ഷൻ സ്വന്തമാക്കിയ ചിത്രമാണിത്. അഖിൽ സത്യൻ സംവിധാനം ചെയ്ത ഈ ചിത്രം ഫൺ-ഇമോഷണൽ ഘടകങ്ങൾ ചേർന്നൊരു ഫീൽ ഗുഡ് എന്റർടെയ്നറായാണ് വിലയിരുത്തപ്പെടുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam