തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന താരമാണ് തമന്ന ഭാട്ടിയ. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും തമന്ന സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമകളും സീരീസുകളുമൊക്കെയായി അഭിനയ ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ് തമന്ന.
ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ തമന്നയുടെ ഓഫ് സ്‌ക്രീന്‍ ജീവിതും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. തമന്നയുടെ പ്രണയമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. തമന്നയും നടന്‍ വിജയ് വര്‍മയും തമ്മിലുള്ള പ്രണയം ഈയ്യടുത്താണ് ഇരുവരും തുറന്ന് പറയുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
തന്റെ മുന്‍ കാമുകന്മാരെക്കുറിച്ച് തമന്ന വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. തന്റെ മുന്‍ കാമുകന്മാരോടൊന്നും ദേഷ്യമില്ലെന്നും അവരെല്ലാം നല്ല മനുഷ്യരാണെന്നുമാണ് തമന്ന പറയുന്നത്.
''അവര്‍ ടോക്‌സിക്കാണെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ മുന്‍ കാമുകന്മാരൊന്നും ടോക്‌സിക്ക് ആയിരുന്നില്ല. ഞാന്‍ വളരെ നല്ല ചില ആളുകളെയാണ് കണ്ടുമുട്ടിയത്. ഇപ്പോഴും ഞാന്‍ അവര്‍ക്ക് നല്ലത് മാത്രമാണ് ആഗ്രഹിക്കുന്നത്. ഇത് ഞാന്‍ പൊളിറ്റിക്കലി ശരിയാകാന്‍ വേണ്ടി പറയുന്നതല്ല. ഞാന്‍ എന്റെ മുന്‍ കാമുകന്മാരെയൊന്നും വെറുക്കുന്നില്ല. അവരെല്ലാം നല്ല മനുഷ്യരായിരുന്നു'' എന്നാണ് തമന്ന പറയുന്നത്.
പിന്നാലെ ആരെയെങ്കിലും വെറുക്കുന്നുണ്ടോ എന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്. ഇതിന് തമന്ന നല്‍കിയ മറുപടി ഉണ്ട് എന്നായിരുന്നു. ഞാന്‍ വെറുക്കുന്ന മൂന്ന് പേരുണ്ടെന്നാണ് തമന്ന പറയുന്നത്. അവരെ എനിക്ക് വെറുപ്പാണ്. വെറുപ്പ് എന്ന ശക്തമായ വാക്ക് തന്നെ എനിക്ക് അവരെക്കുറിച്ച് പറയാന്‍ ഉപയോഗിക്കാനാകും. അവര്‍ എന്നെക്കൊണ്ട് വെറുപ്പിപ്പിക്കുകയാണ്. അത് വളരെ ശക്തമായൊരു വാക്കാണെന്ന് എനിക്കറിയാം. പക്ഷെ ചിലര്‍ അത് അര്‍ഹിക്കുന്നുണ്ടെന്നും തമന്ന പറയുന്നു.
എന്താണെന്ന് എനിക്കറിയില്ല. പക്ഷെ ആളുകളോട് ക്രൂരമായി പെരുമാറുക എന്നത് എളുപ്പമല്ല. അതിനാല്‍ അങ്ങനെ ചിലര്‍ പെരുമാറുമ്പോള്‍ അതും വളരെ ബോധ്യത്തോടെ, എങ്ങനെയാണ് നമ്മളെയത് ബാധിക്കുന്നത് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് തന്നെ ചെയ്യുമ്പോള്‍ അവര്‍ ക്രൂരരാണെന്നാണ് തമന്ന അഭിപ്രായപ്പെടുന്നത്. ആരാണ് അവരെന്ന് താരം വ്യക്തമാക്കിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്