കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് പ്രസവ ശേഷമുള്ള ആദ്യ ഓൺലൈൻ മീറ്റിംഗ്; കുഞ്ഞിനെ ആരാധകർക്കായി പരിചയപ്പെടുത്തി രാധിക ആപ്തെ

DECEMBER 15, 2024, 8:56 PM

നടി രാധിക ആപ്തെയ്ക്കും പങ്കാളി ബെനഡിക്ട് ടെയ്ലറിനും അടുത്തിടെയാണ് കുഞ്ഞ് പിറന്നത്. ഗർഭിണിയായതിനുശേഷമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചെങ്കിലും താരം ഇതുവരെ കുഞ്ഞിന്റെ ചിത്രം പങ്കുവച്ചിരുന്നില്ല.

ഇപ്പോൾ ആദ്യമായി തന്റെ കുഞ്ഞിനെ ആരാധകർക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് രാധിക. ഇൻസ്റ്റഗ്രാമിൽ ആണ് താരം ആരാധകർക്കായി കുഞ്ഞിന്റെ ചിത്രം പങ്കുവച്ചത്.

തന്റെ നവജാത ശിശുവിനെ മുലയൂട്ടുന്നതിനൊപ്പം ഒരു ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കുന്ന രാധികയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. പ്രസവത്തിനുശേഷമുള്ള ആദ്യ വർക്ക് മീറ്റിംഗ്. ഞങ്ങളുടെ ഒരാഴ്ച പ്രായമുള്ള കുഞ്ഞ് എന്റെ നെഞ്ചിൽ എന്നാണ്  രാധിക ചിത്രത്തിനൊപ്പം കുറിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam