തപ്‌സി പന്നു വിവാഹിതയായതായി റിപ്പോർട്ട്

MARCH 25, 2024, 1:56 PM

ബോളിവുഡ് താരം തപ്‌സി പന്നു വിവാഹിതയായതായി റിപ്പോർട്ട്. മാർച്ച് 23ന് രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബാഡ്മിന്റൺ പ്ലെയറായ മത്യാസ് ബോയാണ് തപ്‌സിയുടെ വരൻ. 10 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 

ഇരുവരുടെയും പ്രീ വെഡ്‌ഡിങ് ആഘോഷങ്ങൾ ഈ മാസം 20 ന് ആരംഭിച്ചിരുന്നു. വിവാഹ ദിനത്തിൽ മാധ്യമശ്രദ്ധ വേണ്ടെന്ന തീരുമാനം മൂലമാണ് ചടങ്ങുകൾ സ്വകാര്യമായി നടത്തിയത് എന്നാണ് സൂചന.

vachakam
vachakam
vachakam

സിഖ്-ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന ചടങ്ങിൽ അനുരാഗ് കശ്യപും  പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്.

2013ലെ ഇന്ത്യൻ ബാഡ്മിൻ്റൺ ലീഗിൻ്റെ ഉദ്ഘാടന വേളയിലാണ് തപ്‌സി പന്നുവും ഡാനിഷ് ബാഡ്മിൻ്റൺ കോച്ച് മത്യാസ് ബോയും കണ്ടുമുട്ടുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam