ചെന്നൈ: സ്പെയിനിലെ വലൻസിയയിൽ നടന്ന മത്സരത്തിനിടെ തമിഴ് സൂപ്പർതാരം അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. അപകടത്തിൽ താരത്തിന് കാര്യമായ പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടിൽ നിന്നും വ്യക്തമാക്കുന്നത്.
അതേസമയം അപകടത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോർഷെ സ്പ്രിന്റ് ചലഞ്ച് ടൂർണമെന്റിൽ അജിത്തിന്റെ കാറിനെ മറ്റൊരു വാഹനം മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. ഒരു മാസത്തിനിടെയുള്ള രണ്ടാമത്തെ അപകടമാണിത്.
ഈ മാസം ആദ്യം പോർച്ചുഗലിലെ എസ്റ്റോറിൽ അപകടമുണ്ടായിരുന്നു. പരീശീലന സെഷനിടെയുണ്ടായ അപകടത്തിൽ നിന്നും താരം രക്ഷപ്പെട്ടിരുന്നു. ദുബൈയിലെ റേസിനിടെയും അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു. പരീശിലനത്തിനിടെ ബാരിയറിൽ ഇടിച്ച് കാർ അപകടത്തിൽപ്പെടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്