37 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം നടൻ ഗോവിന്ദയും ഭാര്യ സുനിത അഹൂജയും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കുറച്ചുകാലം വേർപിരിഞ്ഞ് താമസിച്ചിരുന്ന ഇരുവരും ഔദ്യോഗികമായി വേർപിരിയാൻ തീരുമാനിച്ചതായിട്ടാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എന്റർടൈൻമെന്റ് കി രാത്ത് എന്ന പരിപാടിയിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. എന്റെ പ്രിയപ്പെട്ടവൾ ജീവിതത്തിലേക്ക് വന്ന ശേഷം എന്റെ ജീവിതം ആകെ മാറിമറിഞ്ഞു. എന്റെ ജീവിതത്തിനു അർഥം ഉണ്ടായി. ജീവിതം ഏറെ മെച്ചപ്പെട്ടു എന്നിങ്ങനെയാണ് ഷോയിൽ അന്ന് ഗോവിന്ദ പറഞ്ഞത്.
കഴിഞ്ഞ മാസം ആണ് ഹിന്ദി റഷിന് നൽകിയ ഒരു അഭിമുഖത്തിൽ താനും ഗോവിന്ദയും വെവ്വേറെ വീടുകളിലാണ് താമസിക്കുന്നതെന്ന് സുനിത വെളിപ്പെടുത്തിയത് . "ഞങ്ങൾക്ക് രണ്ട് വീടുകളുണ്ട്, ഞങ്ങളുടെ അപ്പാർട്ട്മെന്റിന് എതിർവശത്ത് ഒരു ബംഗ്ലാവുണ്ട്. എനിക്ക് എന്റെ ക്ഷേത്രവും കുട്ടികളും ആയി ജീവിതം മുൻപോട്ട് പോകുന്നു. പുള്ളിക്ക് കുറെ സംസാരിക്കാൻ ഇഷ്ടമാണ്, അതിനാൽ അദ്ദേഹം 10 പേരെ കൂട്ടി അവരുമായി സംസാരിക്കും, എന്നാണ് സുനിത പറഞ്ഞത്.
അതേസമയം ഗോവിന്ദയുടെയും സുനിതയുടെയും വിവാഹമോചനത്തിന് പിന്നിൽ ഗോവിന്ദയ്ക്ക് ഒരു മറാത്തി നടിയുമായുള്ള അടുപ്പമാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്