തെന്നിന്ത്യന്‍ സിനിമയിലെ മികച്ച താരമാണ് ഐശ്വര്യ രാജേഷ്. തന്റെ കഴിവും കഠിനാധ്വാനവുമാണ് ഗോഡ് ഫാദർ ഇല്ലാതെ ഐശ്വര്യയെ താരമാക്കിയത്. തമിഴിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തെലുങ്കിലും മലയാളത്തിലുമെല്ലാം താരം മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.
ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ''പ്രണയത്തേക്കാള്‍ ഞാന്‍ ഭയപ്പെടുന്നത് പ്രണയ തകര്‍ച്ചയെയാണ്. ഞാന്‍ വളരെ ഇമോഷണല്‍ ആണ്. പ്രണയത്തില്‍ ചെലവിടുന്ന സമയത്തേക്കാള്‍ കൂടുതല്‍ സമയം വേണം എനിക്ക് പ്രണയത്തകര്‍ച്ചയില്‍ നിന്നും പുറത്ത് കടക്കാന്‍. നേരത്തെ റിലേഷന്‍ഷിപ്പുണ്ടായിട്ടുണ്ട്. സിനിമയിലേക്ക് വന്ന സമയത്ത് ഒരാളുമായി പ്രണയത്തിലായിരുന്നു. പക്ഷെ അവന്‍ എന്നെ അപമാനിച്ചു എന്നാണ് താരം പറയുന്നത്.
അതുപോലുള്ള പ്രണയങ്ങള്‍ ഞാന്‍ മുമ്പും കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് പ്രണയത്തില്‍ ഇതുപോലെ സംഭവിക്കുന്നത്? എനിക്ക് ഭയമായിരുന്നു. ഇപ്പോള്‍ കുറേക്കൂടി ശാന്തയായിട്ടുണ്ട്. എന്നാലും മുന്‍ അനുഭവങ്ങള്‍ കാരണം പ്രണയത്തില്‍ പരാജയപ്പെടുന്നതിനെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത് അധികവും'' എന്നാണ് ഐശ്വര്യ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്