മലയാള ചലച്ചിത്രത്തിലെ നായികാ സങ്കല്‍പങ്ങളില്‍ ഷീല എന്നും മുന്‍നിരയിലാണ്. ചലച്ചിത്ര ആസ്വാദകരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ നിരവധി കഥാപാത്രങ്ങളാണ് ഷീല അവതരിപ്പിച്ചത്. പഴയ കാലത്തിന്റെയും, പുതിയ കാലത്തിന്റെയും പ്രത്യേകതകളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഷീല. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്നാണ് സ്വാതന്ത്ര്യം കൂടുതല്‍ തോന്നുന്നതെന്ന് ഷീല പറഞ്ഞു.
എവിടെ വേണമെങ്കിലും തനിച്ച് പോകാം. ചന്ദ്രമുഖി എന്ന സിനിമയില്‍ അഭിനയിക്കും വരെ മുറിയില്‍ ആരെങ്കിലുമില്ലാതെ തനിച്ചുകിടന്നിട്ടില്ല. അതുവരെ ജോലിക്കാരിയോ അല്ലെങ്കില്‍ ഏതെങ്കിലും സ്ത്രീയോ മുറിയില്‍ ഉണ്ടാകണമായിരുന്നു.
എന്നാല്‍ ആ സിനിമയ്ക്ക് റാമോജി റാവു ഫിലിം സിറ്റിയിലായിരുനു ഷൂട്ടിംഗ്. നയന്‍താരയും, ജ്യോതികയുമൊക്കെ അവിടെ ഉണ്ടായിരുന്നു. അവരൊക്കെ കൊച്ചു പെണ്‍കുട്ടികളാണ്. അവരുടെ കൂടെ ആരുമില്ല. അവര്‍ തനിച്ചാണ്. അവര്‍ക്ക് മേയ്ക്കപ്പ് ചെയ്യുന്നവരൊക്കെ വേറെ മുറിയിലാണ്.
ഇവരൊക്കെ ഒറ്റയ്ക്കാണല്ലോ താമസിക്കുന്നതെന്നും, നമുക്കെന്തിനാ എപ്പോഴും കൂട്ടിന് ഒരാളെന്നും ചിന്തിച്ചു. അന്ന് മുതല്‍ അത് നിര്‍ത്തി. ഇപ്പോ എവിടെ പോയാലും തനിച്ചേ കിടക്കൂവെന്ന് ഷീല വെളിപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്