ന്യൂഡെല്‍ഹി: ബിജെപിക്ക് വേണ്ടി ചെയ്ത ഉപകാരങ്ങള്‍ക്ക് പകരം ഒരു ബാങ്ക് നടി പ്രീതി സിന്റയുടെ 18 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്ന് കേരളത്തിലെ കോണ്‍ഗ്രസ് ഘടകം ആരോപിച്ചു. കോണ്‍ഗ്ര്‌സ കേരള എന്ന സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ആരോപണം.
പ്രീതി സിന്റ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബിജെപിക്ക് നല്‍കിയെന്നും ഇതോടെ ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്കിലെ നടിയുടെ 18 കോടി രൂപ കടം എഴുതിത്തള്ളിയെന്നുമാണ് ആരോപണം. നിക്ഷേപകര്‍ അവരുടെ പണത്തിനായി തെരുവിലാണെന്ന്, ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ റിസര്‍വ് ബാങ്ക് അടുത്തിടെ ഏര്‍പ്പെടുത്തിയ പിന്‍വലിക്കല്‍ നിയന്ത്രണങ്ങളെ പരാമര്‍ശിച്ച് കോണ്‍ഗ്രസ് കേരള ഘടകം പോസ്റ്റില്‍ പറഞ്ഞു.
റിപ്പോര്‍ട്ടുകള്‍ നീചമായ ഗോസിപ്പാണെന്ന് നടി പ്രീതി സിന്റ പറഞ്ഞു. 10 വര്‍ഷം മുമ്പ് താന്‍ പ്രസ്തുത വായ്പ പൂര്‍ണ്ണമായി തിരിച്ചടച്ചതാണെന്നും തനിക്ക് ആരുടെയും ആനുകൂല്യം ലഭിച്ചിട്ടില്ലെന്നും എക്സിലെ ഒരു പോസ്റ്റില്‍ പ്രീതി സിന്റ പറഞ്ഞു. കോണ്‍ഗ്രസ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും നടി കുറ്റപ്പെടുത്തി.
'ഇല്ല, ഞാന്‍ എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സ്വയം പ്രവര്‍ത്തിപ്പിക്കുന്നു, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിങ്ങള്‍ക്ക് നാണക്കേടില്ലേ! ആരും എനിക്കായി വായ്പ എഴുതിത്തള്ളിയിട്ടില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയോ അവരുടെ പ്രതിനിധിയോ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കണ്ട് ഞെട്ടിപ്പോയി,' പ്രീതി സിന്റ എക്‌സില്‍ പ്രതികരിച്ചു.
പ്രീതിയുടെ മറുപടിക്ക് ശേഷം, 'ഞങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ തയ്യാറാണെന്നും വിശദീകരണത്തിന് നന്ദി'യെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. ഇത് സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളാണ് ചൂണ്ടിക്കാട്ടിയതെന്നും കോണ്‍ഗ്രസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്