മുംബൈ: മാനനഷ്ടക്കേസില്‍ കോടതിയില്‍ അഞ്ച് വര്‍ഷത്തോളം പരസ്പരം പോരടിച്ചതിന് ശേഷം, നടിയും എംപിയുമായ കങ്കണ റാണാവത്തും ഗാനരചയിതാവ് ജാവേദ് അക്തറും പരസ്പരം കൈകൊടുത്ത് സൗഹൃദം പങ്കിട്ടു. കേസില്‍ ഇരുവരും ഒത്തുതീര്‍പ്പിലെത്തി. വെള്ളിയാഴ്ച മുംബൈ ബാന്ദ്രയിലെ കോടതിയില്‍ ഹാജരായിയാണ് കങ്കണയും അക്തറും ഒത്തുതീര്‍പ്പിലെത്തിയത്. ഇരുവരും ചേര്‍ന്നുള്ള ചിത്രം കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
''ഇന്ന് ഞാനും ജാവേദ് ജിയും ഞങ്ങളുടെ കേസ് മധ്യസ്ഥതയിലൂടെ പരിഹരിച്ചു. മധ്യസ്ഥതയില്‍ ജാവേദ് ജി വളരെ ദയാവാനായിരുന്നു. ഞാന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിനായി പാട്ടുകള്‍ എഴുതാനും അദ്ദേഹം സമ്മതിച്ചു,'' കങ്കണ പോസ്റ്റിനൊപ്പം കുറിച്ചു.
2020ല്‍ നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണശേഷം കങ്കണ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തെ തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള നിയമയുദ്ധം ആരംഭിച്ചത്. 2016 ല്‍ അക്തറുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് കങ്കണ അഭിമുഖത്തില്‍ പറഞ്ഞു. 2016-ല്‍ കങ്കണയും നടന്‍ ഹൃത്വിക് റോഷനും തമ്മിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചാണ് അഭിമുഖത്തില്‍ അവര്‍ സംസാരിച്ചത്. റോഷന്‍ കുടുംബവുമായി അടുപ്പമുള്ള ജാവേദ് അക്തര്‍, ഹൃത്വിക് റോഷനോട് മാപ്പ് പറയണമെന്ന് കങ്കണ റണാവത്തിനോട് ആവശ്യപ്പെട്ടിരുന്നു.
ജാവേദ് അക്തറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള വെളിപ്പെടുത്തലിലാണ് കങ്കണ റണാവത്തിനെതിരെ അപകീര്‍ത്തി പരാതി നല്‍കിയത്. അനാവശ്യ സമ്മര്‍ദ്ദമുണ്ടാക്കി തന്നെ നിര്‍ബന്ധിച്ച് മാപ്പ് പറയാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അക്തറിനെതിരെ കങ്കണ പരാതി നല്‍കിയതോടെയാണ് നിയമ തര്‍ക്കം രൂക്ഷമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്