ബറേലി: ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ നടന്ന വിവാഹത്തില്‍ മദ്യപിച്ചെത്തിയ വരന്‍ വധുവിന്റെ ഉറ്റസുഹൃത്തിനെ ഹാരമണിയിച്ചതായി റിപ്പോര്‍ട്ട്. വിവാഹം മുടങ്ങിയതോടെ സ്ഥലത്ത് വരന്റെയും വധുവിന്റെയും ആളുകള്‍ തമ്മിലടിച്ചു.
26 കാരനായ രവീന്ദ്ര കുമാര്‍ തന്റെ വിവാഹ വേദിയില്‍ വൈകി എത്തിയതോടെയാണ് നാടകീയ രംഗങ്ങള്‍ ആരംഭിച്ചത്. ഇയാള്‍ മദ്യപിച്ചിരുന്നതായും വധുവിന്റെ ബന്ധുക്കളോടും 21കാരിയായ രാധാദേവിയോടും മോശമായി പെരുമാറാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മാലയിടുന്ന ചടങ്ങ് തുടങ്ങാനിരിക്കെ ഇയാള്‍ സുഹൃത്തുക്കളോടൊപ്പം അല്‍പനേരം മദ്യപിച്ചിരുന്നതായി വധുവിന്റെ വീട്ടുകാര്‍ നല്‍കിയ എഫ്‌ഐആറില്‍ പറയുന്നു. വരന്റെ സുഹൃത്തുക്കള്‍ വരന് മദ്യം വാങ്ങി നല്‍കുകയായിരുന്നു.
മദ്യലഹരിയിലായിരുന്ന വരന്‍ രാധാദേവിയെ മാല ചാര്‍ത്തുന്നതിന് പകരം വധുവിന്റെ ഉറ്റസുഹൃത്തിന്റെ കഴുത്തില്‍ മാലയിട്ടു. രോഷാകുലയായ വധു ഉടന്‍ തന്നെ വരനെ അടിച്ചശേഷം വേദി വിട്ടു.
പിന്നാലെ ഇരു കുടുംബങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇരുവിഭാഗവും കസേരകള്‍ വലിച്ചെറിഞ്ഞു. പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതുവരെ നാടകം തുടര്‍ന്നു. വരനെയും വിവാഹ ഘോഷയാത്രയെയും പൊലീസ് തിരിച്ചയച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്