60 കോടി ബഡ്ജറ്റ്, മകന്‍റെ സിനിമ പൊട്ടി: സമ്മർദ്ദമെന്ന് ആമിര്‍ ഖാന്‍

FEBRUARY 25, 2025, 9:05 PM

അദ്വൈത് ചന്ദന്‍റെ സംവിധാനത്തില്‍ ജുനൈദ് ഖാനും ഖുഷി കപൂറും അഭിനയിച്ച ലൗയാപ് പ്രണയദിനത്തിന് മുന്നോടിയായാണ് തീയറ്ററില്‍ എത്തിയത്. തമിഴ് ഹിറ്റ് ചിത്രമായ ലവ് ടുഡേയുടെ റീമേക്കായിരുന്നു ചിത്രം. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ വന്‍ ദുരന്തമായി മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ എല്ലാം സൂചിപ്പിക്കുന്നത്. 

ആമിര്‍ ഖാന്‍റെ മകനും, ശ്രീദേവിയുടെ രണ്ടാമത്തെ മകളും അഭിനയിച്ച ചിത്രം എന്ന കൗതുകവുമായി വന്ന ചിത്രം എന്നാല്‍ റീമേക്ക് എന്ന ടാഗ് വന്നതോടെ വലിയ തോതില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് സിനിമ വ‍ൃത്തങ്ങള്‍ പറയുന്നത്.

ഇപ്പോള്‍ മകന്‍റെ തീയറ്ററിലെത്തിയ ആദ്യ ചിത്രത്തിന്‍റെ വന്‍ പരാജയത്തില്‍ പ്രതികരിക്കുകയാണ് ആമിര്‍ ഖാന്‍.  “എന്‍റെ മകന്‍റെ സിനിമ റിലീസിന് രണ്ടാഴ്ച മുമ്പ് ഞാൻ പതിന്മടങ്ങ് സമ്മർദ്ദത്തിലായിരുന്നു. ഞാൻ സ്വയം ചോദ്യം ചെയ്തുകൊണ്ടിരുന്നു, 'ഞാൻ എന്തിനാണ് ഇത്ര ഉത്കണ്ഠപ്പെടുന്നത്? ഇത് എന്‍റെ സിനിമയല്ല-ഞാൻ അതിൽ അഭിനയിക്കുകയോ നിർമ്മിക്കുകയോ സംവിധാനം ചെയ്യുകയോ ചെയ്തിട്ടില്ല. എന്നിട്ടും എനിക്ക് സമ്മര്‍ദ്ദം സഹിക്കാന്‍ കഴിഞ്ഞില്ല. ബോക്‌സ് ഓഫീസ് ഉയർച്ച താഴ്ച്ചകള്‍ സംബന്ധിച്ച് എനിക്ക് വർഷങ്ങളുടെ അനുഭവപരിചയം ഉണ്ട്" അമിര്‍ പറഞ്ഞു. 

vachakam
vachakam
vachakam

"വിശ്രമമില്ലാതെ, ശരിയായി ഭക്ഷണം കഴിക്കാൻ കഴിയാതെ, അത് അവസാനിച്ച നിമിഷം ഫലം അറിയാനുള്ള ആകാംക്ഷ. 'നിന്‍റെ പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു' എന്ന് ചോദിക്കാൻ കാത്തിരിക്കുന്ന ഒരു പിതാവിനെ പോലെയായിരുന്നു ഞാന്‍". 

ലൗയാപിന്‍റെ  ബോക്‌സ് ഓഫീസ് നമ്പറുകൾ നിരന്തരം പരിശോധിച്ചു, അതിന്‍റെ പ്രകടനം അളക്കാൻ ശ്രമിച്ചു. സിനിമ പ്രതിസന്ധിയിലാണ് എന്ന് അറിഞ്ഞാല്‍ പുതിയ നടന്‍ ആണെങ്കിലും പഴയ താരം ആണെങ്കിലും അതില്‍ സ്വന്തം പങ്ക് കണ്ടെത്താന്‍ ശ്രമിക്കണമെന്നും അമിര്‍ പറഞ്ഞു.  60 കോടിയോളം ചിലവാക്കി എടുത്ത ചിത്രം കഷ്ടിച്ച് 10 കോടി കടന്നുവോ എന്നത് തന്നെ ബോക്സോഫീസ് ട്രാക്കര്‍മാര്‍ക്ക് സംശയമാണ്. സാക്നില്‍ക് പോലുള്ള സൈറ്റുകള്‍ ചിത്രത്തിന്‍റെ ഇന്ത്യന്‍ കളക്ഷന്‍ ഒരാഴ്ചയില്‍ 7 കോടിക്ക് അടുത്താണ് പറയുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam