ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ലേഡി സൂപ്പർസ്റ്റാറായിരുന്നു ശ്രീദേവി.ദക്ഷിണേന്ത്യൻ സിനിമയിൽ നിന്ന് ബോളിവുഡിലേക്ക് ഉയർന്നുവന്ന ശ്രീദേവി ഏഴ് വർഷം മുമ്പാണ് അന്തരിച്ചത്. 2018 ഫെബ്രുവരി 24 ന് ദുബായിലെ ഒരു ഹോട്ടൽ മുറിയിലാണ് ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അപ്രതീക്ഷിതമായിട്ടുള്ള നടിയുടെ വേര്‍പാട് ആരാധകരെയും സഹപ്രവര്‍ത്തകരെയുമൊക്കെ ഞെട്ടിച്ചു. ഇതൊരു കൊലപാതകമാണോ എന്ന് പോലും തുടക്കത്തില്‍ സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ 7 വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രീദേവി മരിക്കാന്‍ കാരണമായ സംഭവമെന്താണെന്ന് വെളിപ്പെടുത്തുകയാണ് നടിയുടെ ഭര്‍ത്താവും പ്രമുഖ നിര്‍മാതാവുമായ ബോണി കപൂര്‍.
അതീവ സുന്ദരിയായിരുന്ന ശ്രീദേവി സൗന്ദര്യ സംരക്ഷണത്തിന് വലിയ പ്രധാന്യം കൊടുക്കുന്ന ആളായിരുന്നു. വാര്‍ദ്ധക്യത്തിലെത്തിയിട്ടും സുന്ദരിയാകാനുള്ള ആഗ്രഹമാണ് അകാലത്തിലുള്ള നടിയുടെ മരണത്തിലേക്ക് വരെ എത്തിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പോലും അവള്‍ അവഗണിച്ചിരുന്നെന്നാണ് 'ദി ന്യൂ ഇന്ത്യ'യുമായി നടത്തിയ അഭിമുഖത്തിലൂടെ ബോണി പറയുന്നത്.
ബോണി കപൂർ പറയുന്നു...
'ശ്രീദേവിയുടെ മരണശേഷം 48 മണിക്കൂർ ദുബായ് പോലീസ് എന്നെ ചോദ്യം ചെയ്തു. അതോടൊപ്പം, മാധ്യമങ്ങളുടെ വേട്ടയാടലും ഉണ്ടായിരുന്നു. ഞാൻ മുമ്പ് പറഞ്ഞതല്ലാതെ മറ്റൊന്നും പറയാനില്ല. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അവർ കണ്ടെത്തി. നുണപരിശോധന ഉൾപ്പെടെ എല്ലാത്തരം പരിശോധനകൾക്കും അവർ എന്നെ വിധേയമാക്കി. ഭാര്യയുടെ ചില ദുശ്ശീലങ്ങളാണ് അസുഖങ്ങൾക്ക് കാരണമെന്ന് ബോണി കപൂർ പറഞ്ഞു. 'വിശക്കുന്നുണ്ടെങ്കിലും ശ്രീദേവി പലപ്പോഴും പട്ടിണി കിടക്കുമായിരുന്നു. എന്നും മെലിഞ്ഞ് സുന്ദരിയായി കാണപ്പെടണമെന്നാണ് അവള്‍ ആഗ്രഹിച്ചത്.
അത് മാത്രമേ അവള്‍ നോക്കിയുള്ളു. അതുകൊണ്ടാണ് മരിക്കുന്നത് വരെയും സ്‌ക്രീനില്‍ സുന്ദരിയായി കാണപ്പെട്ടത്. ഞങ്ങളുടെ വിവാഹത്തിന് ശേഷം പലതവണ അവളുടെ ആരോഗ്യനില വഷളായി. രക്തസമ്മര്‍ദ്ദം കുറവാണെന്ന് ഡോക്ടര്‍ സ്ഥിരമായി പറഞ്ഞു കൊണ്ടിരുന്നെങ്കിലും അവളത് കാര്യമാക്കിയില്ല.
ശ്രീദേവി സിനിമയുടെ സെറ്റില്‍ സ്ഥിരമായി തളര്‍ന്ന് വീഴാറുണ്ടായിരുന്നു. അങ്ങനൊരു സംഭവം നടന്‍ നാഗര്‍ജുനയും വെളിപ്പെടുത്തിയിരുന്നു. പട്ടിണി കിടന്ന് കൊണ്ട് ആരും ചെയ്യാത്ത ഭക്ഷണക്രമമാണ് ശ്രീദേവി പിന്തുടര്‍ന്നത്. 40-45 വയസ്സേ തോന്നിക്കാവൂ എന്നായിരുന്നു അവളുടെ ആഗ്രഹം.
പിന്നെ ഭക്ഷണത്തില്‍ ഉപ്പ് ഉള്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അതും ഗൗരവമായി എടുത്തില്ല. ഒരുപക്ഷേ ഞാനും അത് ഗൗരവമായി എടുത്തില്ലെന്നാണ്.' ബോണി കപൂര്‍ വെളിപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്