മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു 'മലൈക്കോട്ടൈ വാലിബൻ'. ചിത്രത്തിന് വിചാരിച്ച അത്ര നല്ല പ്രതികരണമല്ല റിലീസിന് ശേഷം ലഭിച്ചത്.
ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടാൻ സാധിച്ചിരുന്നില്ല. കളക്ഷനിലും ഇടിവുണ്ടായി. ഷിബു ബേബിജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ്‌ലാബ്, സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവരായിരുന്നു ചിത്രത്തിന്റെ നിർമ്മാതാക്കൾ. എന്നാൽ മലൈക്കോട്ടൈ വാലിബൻ നഷ്ടമായിരുന്നില്ല എന്നാണ് നിർമാതാവ് ഇപ്പോൾ വ്യക്തമാക്കുന്നത്.
ഒടിടി, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റ്‌സ് എന്നിവയിലൂടെ ചിത്രത്തിന് വലിയ തുക ലഭിച്ചു എന്നാണ് ഷിബു ബേബി ജോൺ വ്യക്തമാക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാവും എന്ന് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ പരാജയപ്പെട്ട സാഹചര്യത്തിൽ രണ്ടാം ഭാഗം ഉണ്ടാകുമോയെന്ന് ആരാധകർക്ക് സംശയം ഉണ്ടായിരുന്നു.
എന്നാൽ ഇക്കാര്യത്തിലും വ്യക്ത വരുത്തിയിരിക്കുകയാണ് ഇപ്പോൾ നിർമ്മാതാവ്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്നാണ് ഷിബു ബേബി ജോൺ വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്