ബോളിവുഡ് താരം ജോൺ എബ്രഹാം ഒരു നടൻ എന്നതിനൊപ്പം ഒരു നിർമ്മാതാവ് കൂടിയാണ്. ഹിന്ദി സിനിമയിലെ അഭിനേതാക്കള്‍ വാങ്ങുന്നത് അമിതമായ പ്രതിഫലം ആണെന്നും. ഇതിനാല്‍ ഒരു വ്യവസായമെന്ന നിലയിൽ സിനിമ ലോകം ശരിക്കും ദുരിതമനുഭവിക്കുകയാണെന്ന് ജോണ്‍ എബ്രഹാം തുറന്നുപറയുകയാണ് ഇപ്പോള്‍.
ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് സംസാരിക്കവെ, അഭിനേതാക്കൾക്ക് ഒരു സിനിമയ്ക്ക് 100 കോടി രൂപ പ്രതിഫലം വാങ്ങുന്നതും താരങ്ങളുടെ പരിവാരങ്ങളുടെ ചെലവുകളും സിനിമാ നിർമ്മാണച്ചെലവ് കുത്തനെ വർദ്ധിപ്പിക്കുന്നുണ്ടെന്ന് ജോൺ തുറന്നു പറഞ്ഞു.
"ഇത് ഇതിനകം തന്നെ ഹിന്ദി സിനിമയെ ദോഷകരമായി ബാധിക്കുന്നു. ഒരു ഘട്ടത്തിൽ, അഭിനയിക്കേണ്ടവർക്ക് പണം നൽകേണ്ടതില്ലെന്ന് നമ്മൾ തീരുമാനിക്കേണ്ടിവരും, കാരണം ഇത്രയും വലിയ തുക പ്രതിഫലം നല്‍കിയിട്ട് ബജറ്റ് ഉയരുന്നത് ഒരിക്കലും ശരിയല്ല. നല്ല സിനിമ പോലും എടുക്കാന്‍ സാധിക്കില്ല. ഇത് പരിഹാസ്യമാണ്."
വരാനിരിക്കുന്ന ബോളിവുഡ് ചിത്രം ദി ഡിപ്ലോമാറ്റില്‍ നായകനായ താരം ഹിന്ദി സിനിമാ വ്യവസായത്തിന്‍റെ അവസ്ഥ ഇന്നത്തെ അഭിനേതാക്കൾ തിരിച്ചറിയേണ്ടതുണ്ടെന്നും പറഞ്ഞു.
"അഭിനേതാക്കൾ ഇങ്ങനെയാണോ ചിന്തിക്കുന്നത് അതോ അവരുടെ ഏജന്റുമാരാണോ അവരെ ഇങ്ങനെ ചിന്തിപ്പിക്കുന്നത് എന്ന് എനിക്കറിയില്ല. എന്തായാലും, നിങ്ങൾ മറ്റേതോ ലോകത്തിലാണെന്ന് എനിക്ക് മനസ്സിലാകും. പക്ഷേ നിങ്ങൾക്ക് അത്ര മിടുക്കനാകാൻ കഴിയില്ല. നിങ്ങൾ യഥാർത്ഥ ലോകം കാണണം. ഒരു ദിവസം നിങ്ങള്‍ക്ക് ഉണരേണ്ടിവരും, ഈ വ്യവസായത്തില്‍ നിങ്ങള്‍ പ്രതിസന്ധിയിലാണ് എന്ന് അറിയേണ്ടിവരും" ജോൺ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്