ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ എഐയെപ്പറ്റിയാണ് ലോകം ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത്. എഐ ടെക്‌നോളജിയെ പരമാവധി പ്രയോജനപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. അവിടെ എഐ റോബോട്ടുകള്‍ മനുഷ്യരെ പോലെ പണിയെടുക്കുന്നതും ഇപ്പോള്‍ സാധാരണമാണ്. സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിപാടി ആയതിനാല്‍ സാങ്കേതിക തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്. —
JIJI JACOB (@jiji_jacob17951) February
25, 2025
അത്തരത്തില്‍ സാങ്കേതികമായി തകരാറിലായ ഒരു എഐ റോബോട്ട് ചൈനയില്‍ പറ്റിച്ച പണിയുടെ വൈറലായിരിക്കുന്നത്. ചൈനയില്‍ സംഘടിപ്പിച്ച ഒരു ഫെസ്റ്റിവലിനിടെയാണ് സംഭവം. ആളുകളെ ബാരിക്കേഡ് വച്ച് നിയന്ത്രിച്ചതിന് മറുവശത്ത് ഒഴിഞ്ഞ സ്ഥലത്ത് നിരവധി റോബോട്ടുകളും സെക്യൂരിറ്റി ജീവനക്കാരുമുണ്ട്. ഫെസ്റ്റിവല്‍ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാനെത്തിയ വീഡിയോഗ്രാഫേഴ്‌സിനെയും ഇക്കൂട്ടത്തില്‍ കാണാം.
അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന റോബോട്ടുകളിലൊന്ന് പെട്ടെന്ന് നിശ്ചലമാവുകയും ഇതിന് തൊട്ടുപിന്നാലെ ബാരിക്കേഡിന് അപ്പുറത്തുള്ള ആളുകളെ ആക്രമിക്കാന്‍ മുതിരുകയുമായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ ഉടന്‍ ഓടിയെത്തി റോബോട്ടിനെ തടഞ്ഞു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് റോബോട്ട് പെട്ടെന്ന് നിലവിട്ട് പെരുമാറിയതെന്നാണ് റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്