വിജയ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത് ഏറെ പ്രതീക്ഷയോടെ ആണ്. എന്നാൽ അടുത്ത കാലത്തായി വിജയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. പിതാവ് എസ്എ ചന്ദ്രശേഖറുമായി വിജയ്ക്ക് അകൽച്ചയുണ്ടെന്നാണ് ഇതിൽ പ്രധാന ഗോസിപ്പ്. പൊതുവേദികളിൽ പിതാവിൽ നിന്നും വിജയ് അകലം കാണിക്കുന്നതാണ് ഇതിന് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്.
അതേസമയം വിജയിനെ സിനിമാ രംഗത്തേക്ക് കൊണ്ട് വന്നത് അച്ഛനും സംവിധായകൻ കൂടിയായ എസ്എ ചന്ദ്രശേഖറാണ്. പിന്നീട് ഒരു ഘട്ടത്തിൽ വിജയ് പിതാവിന്റെ നിഴലിൽ നിന്നും മാറി സൂപ്പർതാരമായി വളർന്നു. എന്നാൽ പിതാവുമായി അകന്നു എന്ന അഭ്യൂഹങ്ങളോട് വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് സംസാരിക്കുകയാണ് എസ്എ ചന്ദ്രശേഖർ. താനും വിജയും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആണ് ഇദ്ദേഹം പറയുന്നത്. ആളുകൾക്ക് അകൽച്ച തോന്നുന്നതിന്റെ കാരണവും എസ്എ ചന്ദ്രശേഖർ വിശദീകരിച്ചു. ഞങ്ങൾ എപ്പോഴും അങ്ങനെയാണ്. ഞാനും വിജയും സംസാരിക്കുന്നത് വളരെ കുറവാണ്. ഇപ്പോഴല്ല, എപ്പോഴും അങ്ങനെയായിരുന്നു. വിജയ് അധികം സംസാരിക്കുന്ന ആളല്ല. ഞാനും അങ്ങനെയാണ് എന്നാണ് ഇതിന്റെ വിശദീകരണമായി അദ്ദേഹം പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്