മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു വസ്ത്രാലങ്കാര വിദഗ്ദ്ധയാണ് സൂര്യ പാർവതി. സംവിധായകൻ ഫാസിലിന്റെ വിസ്മയതുമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് സൂര്യ ഡിസൈനിംഗ് മേഖലയിലേക്ക് പ്രവേശിച്ചത്.
സിനിമയില്‍ കോസ്റ്റ്യൂം ഡിസൈൻ ചെയ്ത സമയത്ത് നായികയായ നയൻതാരയുടെ പെരുമാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അവർ. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സൂര്യാ പാർവതി ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.
'ഫാസില്‍ സാറിന്റെ ചിത്രങ്ങളില്‍ കോസ്റ്റ്യൂം ഡിസൈൻ ചെയ്യാനാണ് ആഗ്രഹിച്ചിരുന്നത്. അദ്ദേഹം സംവിധാനം ചെയ്ത എല്ലാ സിനിമകളുടെയും ആരാധികയാണ്. സിനിമയില്‍ താരങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് ഫാസില്‍ സാർ ഒരുപാട് പ്രാധാന്യം നല്‍കുന്നത് മനസിലായിട്ടുണ്ട്. ഞാനാണ് ഒരു അവസരത്തിനായി അദ്ദേഹത്തെ ഫോണില്‍ വിളിച്ചത്. അങ്ങനെ ഞാൻ കുടുംബത്തോടൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. വിസ്മയത്തുമ്ബത്ത് എന്ന ചിത്രത്തിന്റെ കഥ അദ്ദേഹം എന്നോട് പറഞ്ഞു.
പക്ഷെ ഏത് നായികയെയാണ് കാസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അറിയില്ലായിരുന്നു. അവർ ആദ്യം ഉദ്ദേശിച്ച നായികയെ കിട്ടിയിരുന്നില്ല. പിന്നെയാണ് നയൻതാരയെ നായികയാക്കി കാസ്റ്റ് ചെയ്തത്. അവരുടെ ആദ്യ സിനിമ കഴിഞ്ഞാണ് ഇതിലേക്കെത്തിയത്. അവരുടെ സ്റ്റൈല്‍,സംസാരരീതി ഇതൊക്കെ കണ്ടപ്പഴേ നയൻതാര ദക്ഷിണേന്ത്യയിലെ വലിയ താരമായി മാറുമെന്ന് അറിയാമായിരുന്നു. അവർക്ക് ഫാഷനെക്കുറിച്ച് ഒരു ഐഡിയ ഉണ്ടായിരുന്നു. ഞങ്ങള്‍ ചില വസ്ത്രങ്ങള്‍ കൊടുക്കുമ്ബോള്‍ തന്നെ അത് ചേരില്ലെന്ന് അവർ പറയുമായിരുന്നു.
ഒരു ദാക്ഷണ്യവുമില്ലാതെയാണ് അവർ സംസാരിക്കുന്നത്. അപ്പോള്‍ അവരെ പറഞ്ഞ് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഫാസില്‍ സാർ പറഞ്ഞാല്‍ മാത്രമേ നയൻതാര അനുസരിക്കുമായിരുന്നുളളൂ. വസ്ത്രത്തിന്റെ കാര്യത്തില്‍ നായികമാർ പൊതുവെ കർക്കശമായി നില്‍ക്കുമായിരുന്നു. നായകൻമാർക്ക് വലിയ ഡിമാൻഡൊന്നും ഇല്ല. നായികമാർ ചെരിപ്പിലും ആഭരണങ്ങളില്‍ പോലും ശ്രദ്ധ കാണിക്കുമായിരുന്നു. വിസ്മയത്തുമ്ബത്തില്‍ നയൻതാര ധരിച്ച സാരിയാണ് ട്രെൻഡായതെന്നും പാർവതി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്