ഗായകൻ കെ ജെ യേശുദാസിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന തരത്തിൽ രാവിലെ മുതൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്.
യേശുദാസിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത തെറ്റാണെന്ന് മകൻ വിജയ് യേശുദാസ് പറഞ്ഞു.
അമേരിക്കയിലുള്ള യേശുദാസ് ആരോഗ്യവാനാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി വൃത്തങ്ങളും വാർത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
എങ്ങനെയാണ് വാർത്ത വന്നതെന്ന് അറിയില്ല. അച്ഛൻ അമേരിക്കയിലാണ്. പറയത്തക്ക ആരോഗ്യപ്രശ്നങ്ങളില്ല. ആശങ്കപ്പെടേണ്ട ഒരുകാര്യവും നിലവിലില്ല, വിജയ് പറഞ്ഞു.
രക്തസമ്മർദ്ദത്തെ തുടർന്ന് ചെന്നൈയിലെ ഒരു ആശുപത്രിയിൽ യേശുദാസിനെ പ്രവേശിപ്പിച്ചെന്നായിരുന്നു വാർത്തയുടെ ഉള്ളടക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്