“അവളുടെ കഥയുടെ ഭാഗമാകുക എന്നതിലുപരി മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല"; ബ്രിട്നി സ്പിയേഴ്സായി മില്ലി ബോബി ബ്രൗൺ എത്തുന്നു? 

FEBRUARY 25, 2025, 10:37 PM

ബ്രിട്നി സ്പിയേഴ്സായി മില്ലി ബോബി ബ്രൗൺ എത്തുന്നു? ആക്‌സസ് ഹോളിവുഡിന് തിങ്കളാഴ്ചയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിൽ ആണ് ഭാവിയിലെ ഒരു ബയോപിക്കിൽ ഇതിഹാസ പോപ്പ് താരത്തെ അവതരിപ്പിക്കാനുള്ള തൻ്റെ ആഗ്രഹം ബ്രൗൺ ആവർത്തിച്ചത്.

"അവൾ ഒരു സമ്പൂർണ്ണ ഐക്കൺ ആണ്" എന്നാണ് ബ്രൗൺ പറഞ്ഞത്. “അവളുടെ കഥയുടെ ഭാഗമാകുക എന്നതിലുപരി മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അത് അവളുടെ കഥയാണ്, അവളുടെ കഥയ്ക്ക് ജീവൻ നൽകുന്നതിന് ഞാൻ പൂർണ്ണ പിന്തുണയുമായി ഉണ്ടാകും എന്നും താരം കൂട്ടിച്ചേർത്തു.

"എനിക്ക് അവളെ അറിയില്ല, പക്ഷേ അവളുടെ ചിത്രങ്ങൾ കാണുമ്പോൾ, എനിക്ക് അവളുടെ കഥ ശരിയായ രീതിയിൽ പറയാൻ കഴിയുമെന്ന് തോന്നുന്നു" എന്നും ബ്രൗൺ വ്യക്തമാക്കി.

vachakam
vachakam
vachakam

സ്പിയേഴ്സിനെ കുറിച്ചുള്ള ജീവചരിത്രം താൻ സംവിധാനം ചെയ്യുമെന്ന് ജോൺ എം ചു സ്ഥിരീകരിച്ച് ഒരു വർഷത്തിന് ശേഷമാണ് ബ്രൗണിൻ്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. "ഞാൻ ബ്രിട്നിയുടെ ഒരു വലിയ ആരാധകനാണ്. അതിനാൽ അവളോട് നീതി പുലർത്താനും അവളുടെ കഥ ശരിയായി പറയാനും ഞാൻ ആഗ്രഹിക്കുന്നു. നമുക്ക് കാണാം. ഞങ്ങൾ അത് ഇപ്പോൾ വികസിപ്പിക്കുകയാണ്” എന്നാണ് ജോൺ എം ചു വ്യക്തമാക്കിയത്.

കഴിഞ്ഞ ഓഗസ്റ്റിൽ തൻ്റെ ഓർമ്മക്കുറിപ്പായ ദി വുമൺ ഇൻ മീയെ അടിസ്ഥാനമാക്കി ഒരു നിർമ്മാതാവായി മാർക്ക് പ്ലാറ്റിനൊപ്പം പ്രവർത്തിച്ചതിൻ്റെ ആവേശം സ്പിയേഴ്സ് പങ്കുവെച്ചിരുന്നു. യൂണിവേഴ്‌സൽ പിക്‌ചേഴ്‌സിലെ പ്രോജക്‌റ്റിലേക്ക് ചുയും എത്തുമെന്ന് പിന്നീട് റിപ്പോർട്ട് ഉണ്ടായത്.

എന്നാൽ ബ്രിട്ടനിയെ അവതരിപ്പിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന ആദ്യത്തെ വ്യക്തി ബ്രൗൺ അല്ല. 2024 ഓഗസ്റ്റിൽ, എമ്മ റോബർട്ട്സ് ഈ ആഗ്രഹം പങ്കുവച്ചിരുന്നു. "ബ്രിട്നി സ്പിയേഴ്സിനെ അവതരിപ്പിക്കുക എന്നത് എൻ്റെ യഥാർത്ഥ സ്വപ്നമാണ്. ഇതൊരു കിംവദന്തിയാണ്, പക്ഷേ അത് യാഥാർത്ഥ്യമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാണ് എമ്മ പ്രതികരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam