തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് തമന്ന. മുംബൈക്കാരിയായ തമന്നയുടെ കരിയർ ആരംഭിക്കുന്നത് ബോളിവുഡിലൂടെയാണ്.
എന്നാല്‍ ആദ്യ സിനിമ പരാജയപ്പെട്ടതോടെ തമന്ന തെന്നിന്ത്യൻ സിനിമയിലേക്ക് കടന്നു വരികയായിയരുന്നു. പിന്നീട് അധികം വൈകാതെ തമിഴിലും തെലുങ്കിലുമെല്ലാം തിരക്കേറിയ, താരമൂല്യമുള്ള നടിയായി മാറാൻ തമന്നയ്ക്ക് സാധിച്ചു.
ധാരാളം ആരാധകരെ നേടിയെടുക്കാൻ സാധിച്ച തമന്ന തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ്.
തമന്നയുടെ ഓണ്‍ സ്‌ക്രീൻ ജീവിതം പോലെ തന്നെ ഓഫ് സ്‌ക്രീൻ ജീവിതവും വാർത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ശ്രീദേവിയെ സ്‌ക്രീനില്‍ അവതരിപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് തമന്ന.
ഏത് നടിയുടെ ജീവിതം സ്‌ക്രീനില്‍ അവതരിപ്പിക്കാനാണ് തമന്ന ഭാട്ടിയ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനാണ് തമന്ന മറുപടി പറഞ്ഞത്.
അത് ശ്രീദേവി ആയിരിക്കും, അവർ സൂപ്പർ ഐക്കണിക് ആയിരുന്നു, ഞാൻ എപ്പോഴും ആരാധിച്ചിരുന്ന ഒരാളായിരുന്നു അവർ എന്നും തമന്ന പറഞ്ഞു. അടുത്തിടെ തൻറെ പുതിയ ചിത്രത്തിൻറെ പ്രമോഷൻ അഭിമുഖത്തിനിടെ അമ്മയായി സ്ക്രീനില്‍ എത്താൻ 100 കൊല്ലം കഴിഞ്ഞാലും തനിക്ക് സാധിക്കില്ലെന്ന് ശ്രീദേവിയുടെ മകളും നടിയുമായ ഖുഷി കപൂർ പറഞ്ഞിരുന്നു.
അടുത്തിടെ ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ ശ്രീദേവി അഭിനയിച്ച അവസാന ചിത്രം മോമിൻറെ രണ്ടാം ഭാഗം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. ഖുഷി കപൂറിനെ ഈ ചിത്രത്തില്‍ ലീഡ് റോളില്‍ കൊണ്ടുവരും എന്നാണ് ബോണി കപൂർ പ്രതികരിച്ചത്. ഖുഷിയുടെ ലവ്യാപ എന്ന ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തതിന് ശേഷമാണ് ബോണി ഇക്കാര്യം സ്ഥിരീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്