ആരാധകന്റെ മോശം പെരുമാറ്റം; പരിപാടിക്കിടെ സ്റ്റേജിൽ നിന്നും ഇറങ്ങി പോയി ഷക്കീര

SEPTEMBER 18, 2024, 12:03 PM

ഷക്കീര ഏവരുടെയും പ്രിയ ഗായികയാണ്. താരത്തിന്റെ ഒരു ലൈവ് പ്രകടനം കാണാനായി കാത്തിരിക്കുന്നവരാണ് ആരാധകരിൽ ഏറെയും. എന്നാൽ താരം ഇപ്പോൾ തന്റെ പരിപാടിക്കിടെ ആരാധകന്റെ മോശം പെരുമാറ്റത്തെ തുടർന്ന് ഇറങ്ങി പോയി എന്ന വാർത്തയാണ് പുറത്തു വരുന്നത്.

പ്രകടനത്തിനിടെ ആരാധകൻ തൻ്റെ വസ്ത്രധാരണം തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നത് കണ്ട ഷക്കീര സ്റ്റേജ് വിട്ടു പോവുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മിയാമി ക്ലബിലെ പരിപാടിക്കിടെ ആണ്  തൻ്റെ പ്രകടനം പെട്ടെന്ന് നിർത്തി ഷക്കീര ഇറങ്ങി പോയത്.

താരം പരിപാടിയുടെ ഇടയിൽ ഇറങ്ങി പോവുന്ന ദൃശ്യങ്ങൾ ഇപ്പോൾ ട്വിറ്ററിൽ വൈറലാണ്. ഗായിക തന്റെ പ്രശസ്തമായ നൃത്ത ചുവടുകൾ ആരാധകരെ കാണിച്ചു ഒന്ന് തിരിഞ്ഞു നോക്കുമ്പോഴേക്കും ആരാധകരിൽ ഒരാൾ തെറ്റായ രീതിയിൽ തന്റെ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധിക്കപെടുകയായിരുന്നു. ഷക്കീറ പെട്ടെന്ന് തൻ്റെ വസ്ത്രത്തിൻ്റെ അടിയിൽ മുറുകെ പിടിക്കുകയും നിരാശയോടെ ആരാധകരുടെ നേരെ വിരൽ ചൂണ്ടുകയും ചെയ്തു.

vachakam
vachakam
vachakam

തുടർന്നാണ് താരം  സ്റ്റേജിൽ നിന്ന് ഇറങ്ങി വിഐപി ഏരിയയിലേക്ക് പോയത്. അതേസമയം സോഷ്യൽ മീഡിയയിൽ നിരവധിപേരാണ് താരത്തിന് പിന്തുണ അറിയിച്ചു രംഗത്ത് എത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam