കാൻസർ ആണെന്ന് അറിഞ്ഞിരുന്നു ! മേഘനാഥനെ അനുസ്‍മരിച്ച്  നടി സീമാ ജി നായർ

NOVEMBER 21, 2024, 10:59 AM

അന്തരിച്ച നടൻ മേഘനാഥനെ അനുസ്‍മരിച്ച്  നടി സീമാ ജി നായർ. അദ്ദേഹത്തിന് കാൻസർ ആണെന്ന് അറിഞ്ഞിരുന്നു. നടന്റേതായ ബഹളവുമില്ലാത്ത മനുഷ്യനായിരിന്നു മേഘനാഥനെന്ന് പറയുന്നു നടി സീമ ജി നായർ.

സീമ ജി നായരുടെ ഫേസ്ബുക്ക് കുറിപ്പ് 

ആദരാഞ്ജലികൾ. പ്രിയപ്പെട്ട മേഘനാഥൻ വിടപറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാർത്ത കേട്ടാണ് ഉറക്കമുണർന്നത്  വിശ്വസിക്കാൻ പറ്റുന്നില്. ഇന്നലെ ലൊക്കേഷനിൽ നിന്നും വരുമ്പോൾ വണ്ടി ഓടിച്ച ബീഫ്‌ളിനുമായി മേഘൻറെ കാര്യം സംസാരിച്ചിരുന്നു. മേഘന്റെ കൂടെ വർക്ക് ചെയ്തകാര്യവും മറ്റും അത്രക്കും പാവം ആയിരുന്നു  മേഘൻ. 

vachakam
vachakam
vachakam

നടന്റേതായ ബഹളമില്ലാത്തെ പാവം മനുഷ്യൻ. സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റ് ആണ്. എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു എനിക്കറിയില്ല ..ഇന്നിപ്പോൾ രാവിലെ വിനു പറയുന്നു ചേച്ചി ഓങ്ങല്ലൂർ അല്ലെ ഷൂട്ട്. അവിടെ അടുത്താണ് വീടെന്ന്. എന്ത് മറുപടി പറയേണ്ടു എന്നറിയാതെ ഇരുന്ന് പോയി. കാൻസർ ആണെന്ന് അറിഞ്ഞിരുന്നു നേരത്തെ.

അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു. കുറച്ചു നാൾക്കു മുന്നേ എന്നെ വിളിച്ചിരുന്നു മേഘൻ. ഏതോ അത്യാവശ്യമായി നിന്നപ്പോൾ ആണ് ആ വിളി തേടിയെത്തിയത്. ശരിക്കൊന്നു സംസാരിക്കാൻ പോലും പറ്റിയില്ല. ഇനി അങ്ങനെ ഒരു വിളി ഉണ്ടാവില്ലല്ലോ .ഈശ്വര എന്താണ് എഴുതേണ്ടത്. എന്താണ് ഞാൻ ഇപ്പോൾ പറയേണ്ടത്?

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam