കൊറിയന്‍ ഗായികന്റെ ലൈംഗികാതിക്രമം തുറന്ന് പറഞ്ഞതിന് പിന്നാലെ മാപ്പ് പറഞ്ഞ് നടി സയൂരി . ഒരു ദശാബ്ദത്തിന് മുമ്പ് ഒരു കൊറിയന്‍ ഗായകന്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചതായി വിശദമാക്കിയ തന്റെ മുന്‍ വീഡിയോയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കാന്‍ യൂരി ആരാധകരോട് അഭ്യര്‍ത്ഥിച്ചു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് താരത്തിന്റെ ക്ഷമാപണം.
ഈ വീഡിയോയില്‍ ഞാന്‍ പറഞ്ഞ ആളെ കുറിച്ച് പലരും ഊഹാപോഹങ്ങള്‍ ഉന്നയിക്കുന്നുണ്ട്, എന്നാല്‍ പറഞ്ഞതൊന്നും ശരിയല്ല. തെറ്റായി വ്യാഖ്യാനിക്കാവുന്ന കാര്യങ്ങള്‍ പറഞ്ഞതിന് എല്ലാവരോടും ഞാന്‍ അഗാധമായി ക്ഷമ ചോദിക്കുന്നു. എന്റെ പ്രവൃത്തികളിലും വാക്കുകളിലും ഞാന്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കും. സയൂരി പറയുന്നു.
തന്റെ മുമ്പത്തെ വീഡിയോയില്‍, ഗായകന്റെ അപകീര്‍ത്തികരമായ അഭിപ്രായങ്ങള്‍ വിവരിച്ചുകൊണ്ട് വേദനാജനകമായ അനുഭവം നടി വെളിപ്പെടുത്തിയിരുന്നു. ഞാന്‍ എത്ര പേരോടൊപ്പം കിടന്നിട്ടുണ്ടെന്ന് ചോദിക്കുകയും സത്യം പറയണമെന്ന് അദ്ദേഹം എന്നോട് പറയുകയും ചെയ്തു. ഈ വെളിപ്പെടുത്തലോടെ ഗായകനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. സയൂരിക്ക് നെറ്റിസണ്‍മാരില്‍ നിന്ന് പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു.
കൊറിയയിലെ ഒരു യുവ വിദേശി എന്ന നിലയില്‍ തന്റെ ദുരനുഭവമാണ് സയൂരി വിവരിച്ചത്. ആ സമയത്ത്, എനിക്ക് ദേഷ്യത്തേക്കാള്‍ ഭയമായിരുന്നു. ഞാന്‍ അസ്വസ്ഥയാകേണ്ടതായിരുന്നു, പക്ഷേ ഞാന്‍ യുവതിയും വിദേശിയും ആയിരുന്നു. ടീവിയില്‍ പാട്ടുപാടുന്ന ആളെ കാണുമ്പോള്‍ എനിക്ക് ഇപ്പോഴും ദേഷ്യം വരും. തന്റെ മകളുടെ അതേ പ്രായമുള്ള ഒരു സ്ത്രീയോട് അയാള്‍ അങ്ങനെ പറഞ്ഞതില്‍ എനിക്ക് വളരെ സങ്കടവും വിഷമവും തോന്നി. ഇതുമൂലം ഞാന്‍ ശരിക്കും ബുദ്ധിമുട്ടി. ആ വ്യക്തി ഇപ്പോഴും ടിവിയില്‍ വരുന്നു. അയാള്‍ കാരണം എന്റെ ഹൃദയത്തില്‍ ഇപ്പോഴും വേദനയുണ്ട്. സയൂരി പറഞ്ഞിരുന്നു.
എന്നാല്‍ തുടര്‍ന്നുള്ള സയൂരിയുടെ ക്ഷമാപണം നെറ്റിസണ്‍മാരില്‍നിന്ന് പുതിയ പ്രതികരണങ്ങള്‍ സൃഷ്ടിച്ചു. സയൂരി മാപ്പ് പറയേണ്ടതിന്റെ ആവശ്യകത എന്താണെന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്.
'നിങ്ങള്‍ എന്തിനാണ് മാപ്പ് പറയുന്നത്?', 'സയൂരി, ഇത് ജപ്പാന്‍ അല്ല. ഇര മാപ്പ് പറയേണ്ടതില്ല' തുടങ്ങിയ അഭിപ്രായങ്ങളാണ് ഉയരുന്നത്. ഇര എന്ന നിലയില്‍ സയൂരി തന്റെ ആഘാതങ്ങള്‍ പങ്കുവെച്ചതില്‍ പശ്ചാത്തപിക്കേണ്ടതില്ലെന്നും അവര്‍ പറയുന്നു. എന്തിനാണ് മാപ്പ് ചോദിക്കുന്നത്? എനിക്ക് അവരോട് വളരെ സങ്കടമുണ്ട്', 'അവള്‍ ഒരു ഇരയാണ്, മാപ്പ് പറയേണ്ടതായി ഇവിടെ ഒന്നുമില്ല' തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്