പാലക്കാട്: തൃത്താല ഹൈസ്കൂൾ കെട്ടിടത്തിൽ ദുരൂഹ സാഹചര്യത്തിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. കെട്ടിടത്തിനരികെ അജ്ഞാതരായ മൂന്ന് പേരുടെ സാന്നിധ്യം കണ്ടെത്തി എന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണം ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ തൃത്താല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആണ് തൃത്താല ഡോ. കെ ബി മേനോൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ സ്കൂൾ ഓഫീസിന് പിൻവശത്തെ ബസ് ഷഡിൻ്റെ മുകളിലാണ് തീ പടർന്ന് പിടിച്ചത്.
ഉടൻ തന്നെ സ്കൂളിലെ അധ്യാപകരും പരിസരവാസികളും ചേർന്ന് വെള്ളമൊഴിച്ച് തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാതെ തടയാൻ ശ്രമിച്ചു. ഉടൻ തന്നെ പട്ടാമ്പിയിൽ നിന്നും രണ്ട് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണ്ണമായി അണച്ചു.
തീ അണക്കുന്നതിനിടെ മേൽക്കൂരയിൽ പാതി കത്തിക്കൊണ്ടിരിക്കുന്ന വിറക് കഷണം കണ്ടെത്തിയതോടെയാണ് സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് വ്യക്തമാകുന്നത്. താഴെ സമീപത്തായി കരിയിലകൾ കൂട്ടിയിട്ട് കത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ സ്കൂൾ അധികൃതർ അന്വേഷണം ആവശ്യപ്പെട്ട് തൃത്താല പൊലീസിൽ പരാതി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്