ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ സ്കൂട്ടര്‍ അപകടം; ഗൃഹനാഥന് ദാരുണാന്ത്യം

FEBRUARY 8, 2025, 12:32 AM

തൃശ്ശൂർ: ഇരിങ്ങാലക്കുട പോട്ട സംസ്ഥാന പാതയിൽ വല്ലകുന്നിൽ ബൈക്ക് അപകടത്തിൽ കരുവന്നൂർ തേലപ്പിള്ളി സ്വദേശി മരിച്ചതായി റിപ്പോർട്ട്. ഇരിങ്ങാലക്കുട നഗരസഭ 5-ാം വാർഡ് മംഗലൻ വർഗ്ഗീസ് മകൻ സജിത്ത് (58) ആണ് മരിച്ചത്.

വല്ലകുന്നിൽ ഫ്രൂട്ട്സ് ഷോപ്പ് നടത്തുകയായിരുന്നു ഇയാൾ. ഷോപ്പ് അടച്ച് വെള്ളിയാഴ്ച്ച രാത്രി വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്  എന്നാണ് ലഭിക്കുന്ന വിവരം. ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം ശനിയാഴ്ച്ച 4.30 ന് സെൻ്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ നടക്കും. അമ്മ: ഫിലോമിന. ഭാര്യ റാണി. മക്കൾ : മേഖ, എൽമീറ. മരുമകൻ ആൽവിൻ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam