കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. ട്രാൻസ് ജെൻഡേർസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം.
മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തിരുന്ന ട്രാൻസ് വുമനാണ് ആക്രമിക്കപ്പെട്ടത്. കാക്കനാട് സ്വദേശിയായ ട്രാൻസ് വുമണിനെ ഒരാൾ അസഭ്യം പറയുകയും ഇരുമ്പ് വടി കൊണ്ട് മർദിക്കുകയുമായിരുന്നു.
മർദനത്തിൽ ട്രാൻസ് വുമണിന് കാലിനും കൈവിരലിനും പരിക്കേറ്റു. കൈവിരലിന് പൊട്ടലുണ്ട്. തുടർന്ന് ട്രാൻസ് വുമണ്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്