വാഷിംഗ്‌ടൺ: പേപ്പർ സ്‌ട്രോകളുടെ ഉപയോഗം നിർത്തി പ്ലാസ്റ്റിക് സ്‌ട്രോകൾ ഉപയോഗിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
"പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക" എന്ന മുദ്രാവാക്യവുമായാണ് ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനം ട്രംപ് പ്രഖ്യാപിച്ചത്.
പരിസ്ഥിതി സൗഹൃദ പേപ്പർ സ്‌ട്രോകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവ് തിരുത്തുന്നതിനായി അടുത്ത ആഴ്ച ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്ലാസ്റ്റിക് ഉപയോഗം മൂലമുണ്ടാകുന്ന മലിനീകരണം തടയാൻ ലോകമെമ്പാടും ശ്രമങ്ങൾ നടക്കുന്ന സമയത്താണ് പ്ലാസ്റ്റിക്കിലേക്ക് മടങ്ങാനുള്ള ട്രംപിന്റെ ആഹ്വാനം. അതേസമയം എക്‌സിലൂടെ പേപ്പർ സ്‌ട്രോകൾ പ്രോത്സാഹിപ്പിക്കാനുള്ള ബൈഡന്റെ തീരുമാനത്തെ ട്രംപ് വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്