കാസർകോട്: കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി എന്നീ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം.
പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം ഉണ്ടായത്. ഭൂചലനത്തിനൊപ്പം അസാധാരണ ശബ്‌ദവും അനുഭവപ്പെട്ടു എന്നാണ് നാട്ടുകാർ പറയുന്നത്.ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി എന്നിവിടങ്ങളിൽ നാലഞ്ച് സെക്കന്‍റ് അസാധാരണ ശബ്‌ദം കേട്ടുവെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.
കട്ടിൽ ഉൾപ്പെടെ കുലുങ്ങിയെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു. പരപ്പ, പാലംകല്ല് ഭാഗത്തും കുലുക്കം അനുഭവപ്പെട്ടു. തടിയൻ വളപ്പ് ഭാഗത്തും ഇതേ അനുഭവം ഉണ്ടായി. ചുള്ളിക്കര കാഞ്ഞിരത്തടിയിൽ പലരും വീട്ടിൽ നിന്നും പുറത്തേക്ക് ഓടി. ഫോൺ ഉൾപ്പടെ താഴെ വീണു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്