തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസ്സുകാരിയുടെ അമ്മ ശ്രീതു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്. ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിനാണ് കൊല്ലപ്പെട്ട രണ്ടു വയസ്സുകാരിയുടെ അമ്മയ്ക്കെതിരെ കേസെടുത്തത്.
ദേവസ്വത്തിൽ നിയമനം നൽകിയതായി കാണിച്ച് നിയമന ഉത്തരവും നൽകിയിരുന്നു. ഈ നിയമന ഉത്തരവ് തയ്യാറാക്കിയ സ്ഥലം ഉള്‍പ്പെടെ പ്രതി ശ്രീതു പൊലിസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ കസ്റ്റഡിയിൽ വാങ്ങിയപ്പോള്‍ ശ്രീതു മൊഴി മാറ്റി. പല സ്ഥലങ്ങളാണ് ഇപ്പോള്‍ പറയുന്നത്. അതോടെ തെളിവെടുപ്പ് പ്രതിസന്ധിയിലായി.
അതേസമയം കരാർ അടിസ്ഥാനത്തിൽ പോലും ശ്രീതു ജോലി ചെയ്തിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പൊലീസിന് കത്ത് നൽകി.
ദേവസ്വം ബോർഡ് ഓഫീസിന് സമീപം ഒരു വാഹനത്തിലിരുന്ന് പണം വാങ്ങിയെന്നാണ് പരാതിക്കാരൻെറ മൊഴി. സ്ഥലത്ത് കൊണ്ടുവന്ന പൊലീസ് തെളിവെടുത്തു.
പക്ഷെ കേസിൽ പ്രധാന തുമ്പ് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയ കമ്പ്യൂട്ടർ കണ്ടെത്തുകയാണ്. സ്ഥാപനത്തെ കുറിച്ച് പല മൊഴികളാണ് ശ്രീതു ഇപ്പോള്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്