വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസ ടൗൺഷിപ്പിനുള്ള ഗുണഭോക്തൃ പട്ടിക സർക്കാർ പുറത്തുവിട്ടു.
ഡിഡിഎംഎ അംഗീകാരം നൽകിയ അന്തിമ പട്ടികയിൽ മൂന്നു വാർഡുകളിലായി 322 ഗുണഭോക്താക്കളുണ്ട്.
മറ്റൊരിടത്തും വീട് ഇല്ലാത്തവരെയാണ് ആദ്യഘട്ട പട്ടികയിൽ ഉൾപ്പെടുത്തിയത്. രണ്ടാംഘട്ടത്തിൽ ദുരന്ത മേഖലയിലെ നാശനഷ്ടം സംഭവിക്കാത്ത വീടുകൾ, ദുരന്ത മേഖലയിലൂടെ മാത്രം എത്തിപ്പെടാവുന്ന വീടുകൾ, ദുരന്തം മൂലം ഒറ്റപ്പെട്ട വീടുകൾ എന്നിവ ഉൾപ്പെടുത്തുമെന്നാണ് വിശദീകരണം.
അന്തിമ ലിസ്റ്റിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും സംസ്ഥാന ദുരന്ത നിവാരണ വകപ്പിൽ സമർപ്പിക്കാമെന്ന് ഡിഡിഎംഎ ചെയർപേഴ്സൺകൂടിയായ ജില്ല കളക്ടർ മേഘശ്രീ ഐഎഎസ് വ്യക്തമാക്കി.
ആദ്യ ഘട്ടത്തിൽ 242 വീടുകളും രണ്ടാം ഘട്ടത്തിൽ 80 വീടുകളും നിർമിക്കും. പത്താം വാർഡിൽ 92 വീടുകൾ, 11ൽ 112 വീടുകൾ, വാർഡ് 12ൽ 117 വീടുകൾ. എൽസ്റ്റോൺ, നെടുമ്പാല ഹാരിസൺ എസ്റ്റേറ്റുകളിൽ നടപ്പിലാക്കുന്ന ടൗൺഷിപ്പിനുള്ള പട്ടികയാണ് പുറത്തു വിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്