ഉത്തരാഘണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിൽ ഫുട്‌ബോളിൽ കേരളത്തിന് സ്വർണം. 28 വർഷത്തിന് ശേഷമാണ് ദേശീയ ഗെയിംസ് ഫുട്‌ബോളിൽ കേരളം ജേതാക്കളാകുന്നത്. പത്തുപേരായി ചുരുങ്ങിയിട്ടും ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് കേരളം സ്വർണത്തിൽ മുത്തമിട്ടത്. ദേശീയ ഗെയിംസ് ഫുട്‌ബോളിൽ കേരളത്തിന്റെ മൂന്നാം സ്വർണമാണിത്.
53-ാം മിനിറ്റിൽ കേരളത്തിന്റെ മുന്നേറ്റതാരം ഗോകുൽ സന്തോഷാണ് കേരളത്തിനായി വലകുലുക്കിയത്. 1997ലാണ് കേരളം അവസാനമായി ദേശീയ ഗെയിംസ് ഫുട്‌ബോളിൽ സ്വർണം നേടിയത്. 2022ൽ വെള്ളിയും കഴിഞ്ഞതവണ വെങ്കലവും കേരളം നേടിയിരുന്നു.
76-ാം മിനിറ്റിൽ കേരളത്തിന് ശക്തമായ തിരിച്ചടി നേരിട്ടു. കേരളത്തിന്റെ സഫ്‌വാൻ ചുവപ്പു കാർഡ് കണ്ടു പുറത്തായി. കേരളത്തിന്റെ ബോക്‌സിലേക്ക് കുതിച്ച ഉത്തരാഖണ്ഡ് താരത്തെ ഫൗൾ ചെയ്തതിനാണ് സഫ്‌വാന് റെഡ് കാർഡ് കിട്ടിയത്. സഫ്‌വാന് ആദ്യം യെല്ലോ കാർഡ് നൽകിയ റഫറി, പിന്നീട് ലൈൻ റഫറിയുമായി ചർച്ച നടത്തിയ ശേഷം ചുവപ്പു കാർഡ് ആക്കി ഉയർത്തുകയായിരുന്നു. ഇതോടെ 10 പേരുമായി അവശേഷിച്ച സമയം പ്രതിരോധിക്കണമെന്ന നിലയിലായി കേരളം. അവസാന 14 മിനിറ്റും ഒമ്പത് മിനിറ്റ് നീണ്ട ഇഞ്ച്വറി ടൈമും ഗോൾ വഴങ്ങാതെ കേരളം പ്രതിരോധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്