കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നതില്‍ അനുകൂലതീരുമാനം ഉണ്ടാകണമെന്ന് ഹൈക്കോടതി.
പൂർണമായിട്ടല്ലെങ്കിലും നിശ്ചിത തുകയെങ്കിലും എഴുതിത്തള്ളണമെന്ന നിർദേശമാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്ബ്യാരും ജസ്റ്റിസ് എസ്. ഈശ്വരനും അടങ്ങിയ ഡിവിഷൻ ബെഞ്ച് മുന്നോട്ടുവെച്ചത്.
ഇക്കാര്യത്തില്‍ കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയിക്കാൻ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ എ.ആർ.എല്‍. സുന്ദരേശൻ രണ്ടാഴ്ച സമയം തേടി.
വായ്പകള്‍ എഴുതിത്തള്ളുന്നകാര്യത്തില്‍ ബാങ്കുകളെ വിശ്വാസത്തിലെടുക്കണമെന്ന് എ.എസ്.ജി. വിശദീകരിച്ചു. ബാങ്കുകളെ നഷ്ടത്തിലാക്കാനാകില്ല. എഴുതിത്തള്ളുന്ന വായ്പകളുടെ കാര്യത്തില്‍ സീലിങ് വേണം.
കോവിഡ് കാലത്തുപോലും വായ്പകള്‍ എഴുതിത്തള്ളിയിട്ടില്ലെന്നും വിശദീകരിച്ചു. ചെറിയ വായ്പകളെടുത്തവർക്ക് ആശ്വാസകരമായ നടപടിയെങ്കിലും ഉണ്ടാകണം. അവരാണ് കൂടുതല്‍ ദുരിതം അനുഭവിച്ചതെന്നും കോടതി പറഞ്ഞു. തുടർന്നാണ് വിഷയത്തില്‍ കേന്ദ്ര നിലപാട് അറിയിക്കാമെന്ന് എ.എസ്.ജി. അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്