ഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബിജെപി മുന്നേറ്റം.
ബിജെപി ആസ്ഥാനത്ത് വിജയാഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് പ്രവർത്തകർ. തുടക്കം മുതൽ ബിജെപിയാണ് ലീഡ് തുടർന്നത്.
ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപിയുടെ മുന്നേറ്റം. ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയാണ് രണ്ടാമത്. കോൺഗ്രസ് മൂന്നാമതാണ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്.
എന്നാൽ ഇത്തവണ എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിച്ചതുപോലെ ബിജെപിയുടെ തേരോട്ടമാണ് കാണുന്നത്. ഡൽഹിയിലെ 11 മുസ്ലിം സ്വാധീന മണ്ഡലങ്ങളിൽ ഒൻപതിടത്തും ബിജെപിയാണ് മുന്നേറുന്നത്.
ബിജെപി - 41 ആം ആദ്മി - 28 കോൺഗ്രസ് - 0
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്