ഫുട്‌ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിക്കുകയാണ് അർജന്റൈൻ ഇതിഹാസം മെസിയുടെ മകൻ തിയാഗോ മെസി. 11 ഗോളുകളാണ് തിയാഗോ വലയിലാക്കിയത്. അണ്ടർ 13 മേജർ സോക്കർ ടൂർണമെന്റിലാണ് മെസിയുടെ മകൻ ഗോൾ മഴ പെയ്യിച്ചത്.
ഇന്റർ മയാമിയുടെ അണ്ടർ 13 ടീമിനായാണ് തിയാഗോ ഇറങ്ങിയത്. അറ്റ്‌ലാന്റയെ ഇന്റർ മയാമി 12-0ന് തോൽപ്പിച്ചപ്പോൾ അതിൽ 11 ഗോളും വന്നത് തിയാഗോ മെസിയിൽ നിന്ന്. മെസിയെ പോലെ പത്താം നമ്പർ ജഴ്‌സി അണിഞ്ഞാണ് തിയാഗോയും കളത്തിലിറങ്ങിയത്.
കളി തുടങ്ങി 12-ാം മിനിറ്റിൽ തന്നെ തിയാഗോ ഗോൾ വല കുലുക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് നാല് ഗോളുകൾ കൂടി തിയാഗോ വലയിലാക്കി. ആദ്യ പകുതിയിൽ അഞ്ച് ഗോൾ അടിച്ചു കയറ്റിയ തിയാഗോ രണ്ടാം പകുതിയിൽ ആറ് ഗോളടിച്ചു. തിയാഗോയെ കൂടാതെ ഡീഗോ ലൂണ ജൂനിയറാണ് ഇന്റർ മയാമിക്കായി കളിയിൽ സ്‌കോർ ചെയ്ത മറ്റ് ഒരേയൊരു താരം.
മെസി മേജർ സോക്കർ ലീഗിലേക്ക് എത്തിയതിന് പിന്നാലെ തന്നെ തിയാഗോ ഇന്റർ മയാമിയുടെ അണ്ടർ 13 ടീമിന്റെ ഭാഗമായിരുന്നു. ഇപ്പോഴത്തെ ഗോൾ മഴയ്ക്ക് മുൻപേ തന്റെ ഡ്രിബ്ലിങ് മികവ് കൊണ്ട് തിയാഗോ പലവട്ടം ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. തിയാഗോയുടെ ഗോൾ സ്‌കോറിങ് മികവോടെ കുട്ടി മെസിയെ സാക്ഷാൽ മെസിയുമായി താരതമ്യം ചെയ്ത് പ്രതികരണങ്ങൾ ഉയർന്ന് കഴിഞ്ഞു.
മെസി എത്തിപ്പിടിച്ച ഉയരത്തിലേക്ക് എത്താൻ തിയാഗോയ്ക്ക് സാധിക്കുമോ എന്ന് അറിയില്ല. എന്നാൽ പിതാവിന്റെ പാത തന്നെയാണ് തിയാഗോ പിന്തുടരുന്നത്. പിതാവിനുണ്ടായ അഭിനിവേശം തന്നെയാണ് തിയാഗോയിലും കാണാനുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്