ഇരട്ടക്കുട്ടികളെയും അമ്മയെയും വീടിന് പുറത്താക്കിയ സംഭവം; സ്ത്രീധന പീഡനമെന്ന് യുവതി 

FEBRUARY 8, 2025, 12:47 AM

തിരുവനന്തപുരം: ഇരട്ടക്കുട്ടികളെയും അമ്മയെയും വീടിന് പുറത്താക്കിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് അജിത് റോബിൻ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് യുവതി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. 

അതേസമയം ഇരട്ടക്കുട്ടികളിൽ ഒരാൾക്ക് വൃക്കരോഗം ബാധിച്ചിരുന്നു. മലപ്പുറം പൊന്നാനി മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനാണ് അജിത് റോബിൻ. മൂന്നുവർഷം മുൻപ് ഇയാൾ സർക്കാർ ജോലിയിൽ കയറിയതിനു ശേഷമാണ് പീഡനം ആരംഭിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

2018-ലായിരുന്നു നീതുവിന്റെയും റോബിന്റെയും വിവാഹം നടന്നത്. വിവാഹ സമയത്ത് 65 പവന്റെ സ്വർണം നീതുവിന്റെ വീട്ടുകാർ നൽകിയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. വിവാഹത്തിനുശേഷം അജിത് ബലേനോ കാറും ആവശ്യപ്പെട്ടു. അതും വീട്ടുകാർ വാങ്ങി നൽകി. സർക്കാർ ജോലിയിൽ കയറിയതിനു ശേഷം വീണ്ടും 20 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു പീഡനം ഉണ്ടായത്. 25 സെൻ്റ് വസ്തുവകകൾ തൻറെ പേരിൽ എഴുതിനൽകണമെന്നും റോബിൻ ആവശ്യപ്പെട്ടതായി നീതു വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam