ന്യുഡല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ റാങ്കിങ് ഹെൻലി പാസ്പോർട്ട് സൂചിക പുറത്തുവിട്ടു. ഇതുപ്രകാരം ഇന്ത്യ 80ാം സ്ഥാനം നേടി. സൂചികയില്‍ സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്.
ഇന്റർനാഷണല്‍ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ(IATA)ന്റെ പങ്കാളിത്തത്തോടെയാണ് ഹെൻലി ആൻഡ് പാർട്ട്ണേർസ് സൂചിക തയ്യാറാക്കിയിട്ടുള്ളത്.
199 പാസ്പോർട്ടുകളെ റാങ്കിങ്ങിന് ഉള്‍പ്പെടുത്തി. ഫ്രീ വിസ, വിസ-ഓണ്‍- അറൈവല്‍ ആക്സസ് തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് പാസ്പോർട്ടുകളെ റാങ്ക് ചെയ്യുന്നത്.
ജപ്പാനാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ജപ്പാൻ പാസ്പോർട്ട് ഉപയോഗിച്ച് 195 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. ഫിൻലന്റ്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ദക്ഷിണ കൊറിയ, സ്പെയിൻ എന്നീ രാജ്യങ്ങള്‍ മൂന്നാം സ്ഥാനത്താണുള്ളത്. ഓസ്ട്രിയ. ഡെൻമാർക്ക്, അയർലന്റ്, ലക്സംബെർഗ്, നെതർലാന്റ്, നോർവെ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് നാലാം സ്ഥാനത്തുള്ളത്.
80ാം സ്ഥാനത്ത് ഇന്ത്യയോടൊപ്പം അല്‍ജീരിയ,ഇക്വറ്റോറിയല്‍ ഗ്വിനിയ, താജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമുണ്ട്.ലിസ്റ്റില്‍ ഏറ്റവും താഴെ നില്‍ക്കുന്നത് അഫ്ഗാനിസ്ഥാനാണ്. തൊട്ടുമുകളില്‍ സിറിയയും ഇറാഖുമാണുള്ളത്.സിംഗപ്പൂരും ജപ്പാനും കഴിഞ്ഞ വർഷത്തേക്കാള്‍ ആറ് സ്ഥാനം കയറിയാണ് ഈ വർഷത്തെ റാങ്കിങ്ങിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്