ഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിക്കുമെന്ന് മനീഷ് സിസോദിയ. ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയം ഉറപ്പാണെന്ന് പാർട്ടിക്ക് ഉറപ്പുണ്ട്. ആം ആദ്മി പാർട്ടി ഓഫീസിലേക്ക് വലിയ സ്പീക്കർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. നിലവിലുള്ള പന്തലും അലങ്കരിച്ചിട്ടുണ്ട്.
കെജ്‌രിവാൾ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ കെജ്‌രിവാൾ ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ആം ആദ്മി പാർട്ടിക്ക് 40 മുതൽ 45 സീറ്റുകൾ ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
70 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും. 11 വോട്ടെണ്ണൽ സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യം പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയ ശേഷം വോട്ടിംഗ് മെഷീനിലേക്ക് കടക്കും. 8:30 ഓടെ ആദ്യഫലസൂചനകള്‍ ലഭിക്കും. പുറത്തുവന്ന എക്സിറ്റ് പോളുകളില്‍ ഭൂരിഭാഗവും ബിജെപി അധികാരത്തിലേറുമെന്നാണ് പ്രവചനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്