അയോധ്യയിലെ രാമക്ഷേത്രത്തിന് ആദ്യ കല്ലിട്ട കർസേവക് കാമേശ്വർ ചൗപാൽ അന്തരിച്ചു. 69 വയസായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാഷ്ട്രീയ നോതാക്കൾ എന്നിവരുൾപ്പെടെയുള്ളവർ ചൗപാലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
‘മുതിർന്ന ബിജെപി നേതാവും രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ട്രസ്റ്റിയുമായ കാമേശ്വർ ചൗപാൽ ജിയുടെ നിര്യാണത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ സമർപ്പിത രാമ ഭക്തനായിരുന്നു അദ്ദേഹം,” പ്രധാനമന്ത്രി മോദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ഡൽഹിയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെകയാണ് അന്ത്യം. ദീർഘകാലമായി അസുഖബാധിതനായിരുന്നു. 2024 ഓഗസ്റ്റിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ആദ്യ ഇഷ്ടിക അദ്ദേഹം സ്ഥാപിച്ചു. സുപോളിലെ താമസക്കാരനായ കാമേശ്വർ 1956 ഏപ്രിൽ 24 ന് കാമറൈലിൽ ഒരു ദളിത് കുടുംബത്തിലാണ് ജനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്