'വികസനം വിജയിക്കുന്നു, ഡൽഹിയിലെ ജനങ്ങള്‍ക്കു മികച്ച സേവനം ഉറപ്പാക്കും'; വോട്ടർമാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

FEBRUARY 8, 2025, 4:11 AM

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയിപ്പിച്ച വോട്ടർമാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇത്രയും വലിയ വിജയം തന്നതിനു ഡല്‍ഹിയിലെ സഹോദരന്മാരുടെയും സഹോദരിമാരുടെയും മുൻപില്‍ താൻ തലകുനിക്കുന്നുവെന്നും മോദി പറഞ്ഞു.

വികസനം വിജയിക്കുന്നു, സദ്ഭരണം വിജയിക്കുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ഡല്‍ഹിയുടെ വികസനത്തിനുള്ള ഒരു വഴിയും പാഴാക്കില്ല. വികസന ഭാരതത്തിനു ഡല്‍ഹിയുടെ വികസനവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി വികസിപ്പിക്കുന്നതിലും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ഒരു വീക്ഷിത ഭാരതം കെട്ടിപ്പടുക്കുന്നതില്‍ ഡല്‍ഹിക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്. ഇതിനുള്ള ഒരവസരവും പാഴാക്കില്ലെന്ന് ഉറപ്പുനല്‍കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

‘‘ബിജെപിയുടെ ഓരോ പ്രവർത്തകനിലും എനിക്ക് വളരെ അഭിമാനമുണ്ട്. ഞങ്ങളുടെ പ്രവർത്തകർ രാപ്പകൽ കഠിനാധ്വാനം ചെയ്താണ് ഈ മികച്ച വിജയത്തിലേക്ക് എത്തിയത്.

ഞങ്ങൾ കൂടുതൽ ശക്തമായി പ്രവർത്തിക്കുകയും ഡൽഹിയിലെ ജനങ്ങള്‍ക്കു മികച്ച സേവനം ഉറപ്പാക്കുകയും ചെയ്യും’’ – മോദി എക്സിൽ കുറിച്ചു. ഡൽഹിയിലെ വിജയത്തിനു പിന്നാലെ വൈകിട്ട് ബിജെപി ആസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam