വയനാട്: ഡൽഹിയിലെ ജനങ്ങൾ മാറ്റത്തിനാണ് വോട്ട് ചെയ്തതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. 27 വർഷത്തിനുശേഷം ഡൽഹിയിൽ ബിജെപി നേടിയ വിജയത്തോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.
ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പാർട്ടി യോഗങ്ങളിൽ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമായതായി വയനാട് എംപി കൂടിയായ പ്രിയങ്ക മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'അവർക്ക് മടുത്തു, മാറ്റം ആഗ്രഹിക്കുന്നു. മാറ്റത്തിനാണ് വോട്ട് ചെയ്തതെന്ന് കരുതുന്നുവെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു, വിജയിച്ച എല്ലാവരെയും അഭിനന്ദിച്ചു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർ കൂടുതൽ കഠിനാധ്വാനം ചെയ്യണമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് പ്രിയങ്ക കേരളത്തിലെത്തിയത്. അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കുന്നുവെന്ന് കെജ്രിവാൾ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്