ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ആധിപത്യം തകർത്തുകൊണ്ട് ബിജെപി ഡൽഹി പിടിച്ചെടുത്തിരിക്കുകയാണ്. സുഷമ സ്വരാജിന് ശേഷം 27 വർഷങ്ങൾക്ക് ശേഷമാണ് ഡൽഹിയിൽ ബിജെപി മുഖ്യമന്ത്രി വരാൻ പോകുന്നത്. ഡല്‍ഹിയില്‍ ആരാകും ബിജെപിയുടെ മുഖ്യമന്ത്രി?
പാർട്ടി വൃത്തങ്ങളിൽ നിന്ന് പ്രധാനമായും അഞ്ച് പേരുകൾ ഉയർന്നുവരുന്നുണ്ട്. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വർമ്മ മുതൽ സ്മൃതി ഇറാനിയുടെ പേര് വരെ ഉയർന്ന് കേൾക്കുന്നുണ്ട്.
മുൻ ഡൽഹി മുഖ്യമന്ത്രി സാഹിബ് സിംഗ് വർമ്മയുടെ മകനാണ് പർവേഷ് വർമ്മ. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയതോടെ അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാനുള്ള സാധ്യത വർദ്ധിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ വിശ്വസ്തൻ കൂടിയാണ് പർവേഷ് വർമ്മ.
ഡൽഹി ബിജെപിയിലെ പ്രമുഖനായ വിജേന്ദർ ഗുപ്തയുടെ പേരും സജീവ പരിഗണനയിലുണ്ട്. രോഹിണിയിൽ നിന്ന് ഏകദേശം 30,000 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചു.
മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബാൻസുരി സ്വരാജും മുന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയും പരിഗണിക്കപ്പെടാൻ സാധ്യതയുള്ളവരാണ്. ന്യൂഡല്‍ഹിയില്‍ നിന്നുള്ള എം.പി.യാണ് ബാൻസുരി സ്വരാജ്. സ്മൃതി ഇറാനിയെ മുഖ്യമന്ത്രിയാക്കാനുള്ള സാധ്യതയും തള്ളാനാകില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്