എറണാകുളം: കൊച്ചി നിയോജക മണ്ഡലത്തിൽ കോൺഗ്രസിനുള്ളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനം ആകുന്നതിന് മുൻപ് പോസ്റ്റർ യുദ്ധം ശക്തമാകുന്നു. യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പേ വിവിധ പേരുകൾ മുന്നോട്ട് വെച്ച് പ്രവർത്തകർ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
ദീപ്തി മേരി വർഗീസിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ‘ഇനി കൊച്ചിയിൽ സർവ്വം ദീപ്തം’ എന്ന മുദ്രാവാക്യത്തോടെയാണ് പോസ്റ്ററുകൾ തയ്യാറാക്കിയത്.
എന്നാൽ ഇപ്പോൾ ഇതിന് പിന്നാലെ മുഹമ്മദ് ഷിയാസിനെ പിന്തുണച്ച് പുതിയ പോസ്റ്ററുകളും എത്തി. യുഡിഎഫ് സ്ഥാനാർഥിയായി ഷിയാസ് മത്സരിക്കണമെന്ന ആവശ്യം ഉയർത്തിയാണ് പ്രചാരണം നടക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രാദേശിക ഭാരവാഹികളും ചേർന്നാണ് ഈ പോസ്റ്ററുകൾ തയ്യാറാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.
സ്ഥാനാർഥി പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ മണ്ഡലത്തിൽ പോസ്റ്റർ പോരാട്ടം രൂക്ഷമാകുകയാണ്. പ്രഖ്യാപനം പുറത്തുവന്ന ഉടൻ പോസ്റ്ററുകൾ പൊതുയിടങ്ങളിൽ പതിപ്പിക്കാനാണ് പ്രവർത്തകരുടെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
