ആലപ്പുഴ: കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയത്തിൽ വൈകല്യമില്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. വിവിധ മണ്ഡലങ്ങളിൽ ഒരിലധികം ശക്തരായ സ്ഥാനാർഥികൾ ഉണ്ടായതിനാലാണ് ചർച്ചകൾ നീണ്ടതെന്നും, ബാക്കി സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹരിപ്പാട് മണ്ഡലത്തിൽ മത്സരിക്കുന്ന ചെന്നിത്തല, പല്ലന മുതൽ വലിയഴിക്കൽ വരെ സംഘടിപ്പിച്ച തീരദേശ റോഡ് ഷോയിൽ പങ്കെടുത്ത ശേഷമാണ് പ്രതികരിച്ചത്.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് എവിടെയും തർക്കങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. “ഹരിപ്പാട് എന്റെ ഹൃദയത്തിലാണ്, അവരുടെ ഹൃദയത്തിൽ ഞാൻ കൂടെയുണ്ട്,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
