കോഴിക്കോട്: ഇന്ത്യ സഖ്യത്തിലെ ഭിന്നിപ്പ് ഡല്‍ഹിയില്‍ തിരിച്ചടിയായെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബിജെപിക്ക് അവസരം ഉണ്ടാക്കിക്കൊടുക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.
ഡല്‍ഹിയില്‍ ഒറ്റക്കെട്ടായി നിന്നിരുന്നുവെങ്കില്‍ വിജയിക്കാന്‍ കഴിയുമായിരുന്നു. ഒരു പാര്‍ട്ടിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. എല്ലാവരും ചേര്‍ന്ന് ആലോചിക്കണം. ഭാവിയില്‍ ഈ അവസ്ഥ ആവര്‍ത്തിക്കാതിരിക്കണം. ഇന്ത്യ മുന്നണിയിലെ കക്ഷികള്‍ വിശാല മനസ് കാണിക്കണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
ഡൽഹിയിൽ ബിജെപിക്ക് സൗകര്യം ഒരുക്കിയത് കോൺഗ്രസെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണനും പറഞ്ഞു. ഇന്ത്യാ സഖ്യം ശരിയായി പ്രവർത്തിക്കാതിരുന്നതിന് കാരണം കോൺഗ്രസ് നിലപാടാണ് ഡൽഹിയിൽ എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് കോൺഗ്രസിന് ആയിരുന്നുവെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്