ന്യൂയോർക്ക് : ഫൊക്കാനാ വിമെൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 8 ശനിയാഴ്ച രാത്രി 8.00 (EST) മണിക്ക് 'അൺലോക്ക് യുവർ കരൃർ പ്രൊട്ടക്ഷൻ ' എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ നടക്കും. ആദ്യമായി ജോലിക്ക് ശ്രമിക്കുന്ന വനിതകളും, ചെറിയ ബ്രേക്കിന് ശേഷം തിരിച്ചു ജോലിക്ക് വേണ്ടി ശ്രമിക്കുന്നവരും, ജോലി ചെയിഞ്ച് ചെയ്യുവാൻ ആഗ്രഹിക്കുന്നവരും, ഭാവിയിൽ എന്താണ് പുതിയ ജോലികളുടെ സാധ്യത എന്നത് അറിയുവാൻ ആഗ്രഹിക്കുന്നവരും ഈ മീറ്റിങ്ങിൽ അറ്റൻഡ് ചെയ്യണം. പ്രേഷകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യുന്നതായിരിക്കും.
ഫൊക്കാനയ്ക്കും നോർത്ത് അമേരിക്കൻ മലയാളികൾക്കും അഭിമാനമായി ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്‌സൺ രേവതി പിള്ളയുടെ നേതൃത്വത്തിൽ നിരവധി കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നു. അമേരിക്കയിലെയും കാനഡയിലെയും വിവിധ റീജിയനുകളിൽ നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായാണ് 'അൺലോക്ക് യുവർ കരൃർ പ്രൊട്ടക്ഷൻ' എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നത്.
മാറ്റങ്ങളുടെ ലോകം എന്നത്തേക്കാളും ദിനംപ്രതി പുരോഗമന വീഥിയിലാണ്. ലോകത്തിന്റെ മാറ്റങ്ങളനുസരിച്ച് നമ്മുടെ ജോലിയിലും മാറ്റങ്ങൾ ഉണ്ടാക്കണം. അതിന് വേണ്ടി അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങൾ കൂടിയാണ് ഈ സെമിനാറിന്റെ ചർച്ചാവിഷയം.
ഈ വിമെൻസ ്‌ഫോറം ചെയർ രേവതി പിള്ളൈ, സെക്രട്ടറി സുബി ബാബു, കോ - ചെയർസ് ആയ ബിലു കുര്യൻ, ഷീല ചെറു, ശ്രീവിദ്യ രാമചന്ദ്രൻ, സരൂപാ അനിൽ, വിമെൻസ് ഫോറം എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് ആയ ഷോജി സിനോയ്, ശോശാമ്മ ആൻഡ്രൂസ്, അബ്ജ അരുൺ, പ്രിയ ലൂയിസ്, സുനൈന ചാക്കോ, ഉഷ ചാക്കോ, ലിസി തോമസ്, ശീതൾ ദ്വാരക, എൽസി വിതയത്തിൽ, കവിത മേനോൻ, ഷീന എബ്രഹാം, ജൈനി ജോൺ എന്നിവർ ഏവരും ഈ മീറ്റിങ്ങിൽ പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
സരൂപ അനിൽ (ഫൊക്കാന ന്യൂസ് ടീം)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്