'വികൃതമായുള്ള ചേഷ്ടകളും ഗോഷ്ഠികളും, നാമജപം പോലെ എന്തൊക്കെയോ പിറുപിറുക്കുന്നു'; ലക്ഷ്മിപ്രിയക്കെതിരെ ശാരദക്കുട്ടി

JUNE 27, 2026, 5:51 AM

അന്‍സിബയ്ക്ക് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. അന്‍സിബ അപകടകാരിയല്ല. വിവേകത്തോടെ ഭാഷ ഉച്ചരിക്കുന്ന അവരുടെ വാക്കുകളിലെ തെളിമ അതിന് സാക്ഷ്യം പറയുന്നുണ്ടെന്നാണ് ശാരദക്കുട്ടി പറയുന്നത്. അന്‍സിബയെ പോലെ വിവേകമതിയായ പെണ്‍കുട്ടിയെ നേരിടാന്‍ കുറെ ചാണകമോ മനുഷ്യവിസര്‍ജ്ജ്യമോ കയ്യിലുണ്ടെന്ന അഹങ്കാരം മതിയാവില്ല എന്നും അവര്‍ തുറന്നടിക്കുന്നു. 

ഹിന്ദുവോ ഇസ്ലാമോ ക്രിസ്ത്യാനിയോ ആരായാലും അവരിലെ വര്‍ഗ്ഗീയവാദികളെ പെട്ടന്ന് തിരിച്ചറിയാന്‍ കഴിയുന്ന സമൂഹമാണ് നമ്മുടേത്. ഈ അപകടകാരികളെ ഒറ്റു കൊടുക്കുന്നത് അവര്‍ പിന്തുടരുന്ന മതവിശ്വാസങ്ങളല്ല, മറിച്ച് അവര്‍ വമിപ്പിക്കുന്ന വിഷമാണ്. അന്‍സിബ എന്ന നടി അത്തരത്തില്‍ ഒരപകടകാരിയല്ല. വിവേകത്തോടെ ഭാഷ ഉച്ചരിക്കുന്ന അവരുടെ വാക്കുകളിലെ തെളിമ അതിന് സാക്ഷ്യം പറയുന്നുണ്ട്.

A.M.M. A യുടെ ഒരു സ്‌റ്റേജ് ഷോയിലോ വാര്‍ഷികത്തിനോ മറ്റോ കൈകൊട്ടിക്കളിക്ക് വേണ്ടി നടിമാരെല്ലാം കൂടി സ്റ്റേജില്‍ കയറാന്‍ നില്‍ക്കുമ്പോഴുള്ള 'പ്രാര്‍ഥന' എന്ന പേരില്‍ ഒരു ഐറ്റം കണ്ടപ്പോഴേ തീരുമാനിച്ചതാണ് ആര്‍ക്കോ വേണ്ടി വര്‍ഗ്ഗീയക്കോമരം തുള്ളാന്‍ കച്ചകെട്ടിയിറങ്ങിയതാണ് മറ്റേ നടിയെന്ന്. എന്തായിരുന്നു പ്രകടനം. മൗലിക ചിന്തയുടെ ഒരു തരി പോലും അവരുടെ വാക്കുകളിലോ പെരുമാറ്റത്തിലോ ഇല്ല. ആകെ മൊത്തം അഭ്യാസങ്ങളാണ്.

vachakam
vachakam
vachakam

ശ്വാസം ഡീപ്പ് ആയി അകത്തോട്ടെടുത്തും സ്ലോ ആയി പുറത്തേക്കു വിട്ടും കണ്ണിറുക്കിയടച്ച് പറപറാന്ന് നാമജപം പോലെ എന്തൊക്കെയോ പിറുപിറുത്തും ഇവര്‍ വിഡ്ഢിവേഷം കെട്ടുമ്പോള്‍ ബീന ആന്റ്ണിയും നീന കുറുപ്പും സജിതാ ബേട്ടിയും ചിരി അടക്കാന്‍ പാടുപെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. വികൃതമായുള്ള ചേഷ്ടകളും ഗോഷ്ഠികളും കൊണ്ട് അവര്‍ കയറിച്ചെല്ലുന്ന ഇടമെല്ലാം ദുര്‍ഗന്ധം പരത്തുകയാണ്. ഇത് കേവലം A.M.M.A യുടെ ഒരു ഉള്‍പ്രശ്നം മാത്രമായി കാണുന്നത് വലിയ അപകടമാണ്.

ഇവരെങ്ങനെ A.M.M. A യുടെ ഭാരവാഹിസ്ഥാനത്തെത്തി എന്ന് ചിന്തിച്ചെടുക്കാന്‍, പാളിപ്പോയ ആ ബി ജെ പി സ്ഥാനാര്‍ഥിത്വം വരെ പോലും കാത്തിരിക്കേണ്ടി വന്നില്ല. ഒക്കെ സ്വയമങ്ങ് വെളിപ്പെട്ടു വരികയായിരുന്നു. ഇളക്കി വിട്ടവര്‍ പോലും ലജ്ജിച്ചുപോകുന്നതരം ഓവര്‍ ആക്ടിങ് ആണ് എല്ലായിടത്തും. തല നിറയെ വര്‍ഗ്ഗീയവിഷവും വായ നിറയെ അസഭ്യാശ്ലീലങ്ങളും മനസ്സു നിറയെ സദാചാര നാട്യവും ഒളിഞ്ഞു നോട്ടത്തിന്റെ അപാര സാധ്യതകളും കൈമുതലായുള്ള ഒരു പ്രത്യേക തരം വേഷമാണത്. ആരുടെയൊക്കെ മുറിയില്‍ ആരൊക്കെ വന്നു പോയാല്‍ ഇവര്‍ക്കെന്താ ചേതം? ആരെങ്കിലും വിവാഹബന്ധം വേര്‍പെടുത്തിയാലിവര്‍ക്കെന്താ ചേതം?

പുറത്തു നിന്ന് വര്‍ഗ്ഗീയ വിഷം അകത്തേക്ക് കയറ്റിവിടാനുള്ള ഏറ്റവും മികച്ച വാഹനത്തിന്റെ എല്ലാ സ്വഭാവങ്ങളും ഒരാളില്‍ ചേര്‍ന്ന് ഒത്തു നില്‍ക്കുകയാണ്. അറിവില്ലായ്മയാണ് ഏറ്റവും വലിയ യോഗ്യത. 'ഒന്നും അറിയില്ലെങ്കിലെന്താ ഇപ്പം കുഴപ്പ'മെന്ന ആ അഴകൊഴമ്പന്‍ ഭാവമുണ്ടല്ലോ അത് അവരുടെ അലങ്കാരമാണ്. നാണമോ നാണക്കേടോ തിരിച്ചറിയാത്ത ഒരാള്‍ ആ സംഘടനക്ക് ഭൂഷണം തന്നെ.

vachakam
vachakam
vachakam

ഇവരെ വിളിച്ചിരുത്തി വായ തുറപ്പിച്ച് ആളെ കൂട്ടുന്ന ആ ചാനലുണ്ടല്ലോ അതിനെയാണ് പൂട്ടിക്കേണ്ടത്. വകതിരിവുള്ള ആര്‍ക്കെങ്കിലും അവരോട് യോജിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. A M.M.A യിലെ കൊലകൊമ്പന്മാര്‍ക്ക് ഇതിലും മികച്ച ഒരംഗത്തിനെ കിട്ടാന്‍ സാധ്യതയുമില്ല. അന്‍സിബയെ പോലെ വിവേകമതിയായ ഒരു പെണ്‍കുട്ടിയെ നേരിടാന്‍ കുറെ ചാണകമോ മനുഷ്യവിസര്‍ജ്ജ്യമോ കയ്യിലുണ്ടെന്ന അഹങ്കാരം മതിയാവില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam