'കഴിഞ്ഞ മൂന്ന് വർഷം തന്റെ ജീവിതത്തിൽ വേണ്ടായിരുന്നു'; പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ സഹായിക്കുന്നത് ആത്മീയതയെന്ന് സാമന്ത 

JULY 17, 2024, 12:23 PM

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരസുന്ദരി ആണ് സാമന്ത. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. നാഗചൈതന്യയുമായുള്ള വേർപിരിയൽ, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്യൂണ്‍ രോഗം തുടങ്ങി നിരവധി വെല്ലുവിളികൾ ആണ് താരം ഈ ചെറിയ കാലയളവിൽ നേരിടേണ്ടി വന്നത്. അപ്രതീക്ഷിത തിരിച്ചടികളെ തുടർന്ന് സിനിമയിൽ നിന്നും വിട്ടുനിന്ന താരം അടുത്തിടെ ആണ് വെള്ളിവെളിച്ചത്തിൽ തിരിച്ചെത്തിയത്.

ഇപ്പോഴിതാ ആത്മീയതയെ കുറിച്ച്‌ സംസാരിക്കുകയാണ് സാമന്ത. ആത്മീയത എന്നത് തന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണെന്നാണ് താരം വ്യക്തമാക്കുന്നത്. 'നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ മാറ്റാൻ എല്ലാവരും ആഗ്രഹിക്കുന്നു, ഞാൻ അനുഭവിച്ച ചില കാര്യങ്ങളിലൂടെ കടന്നുപോകേണ്ടിയിരുന്നോ എന്ന് ഞാൻ ചിലപ്പോള്‍ ചിന്തിക്കാറുണ്ട്. എന്നാല്‍ തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് ആ സമയത്ത് മറ്റൊരു വഴി ഇല്ലായിരുന്നു. ഞാൻ കുറച്ച്‌ മുമ്പ് എൻറെ സുഹൃത്തുമായി ഇത് ചർച്ച ചെയ്യുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷം തന്നെ വേണ്ടായിരുന്നു എന്നാണ് ഞാൻ ചിന്തിച്ചത്. എന്നാല്‍ ഇപ്പോള്‍ എനിക്ക് തോന്നുന്നു, ജീവിതം നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്ന സാഹചര്യം നിങ്ങള്‍ ധൈര്യപൂർവം നേരിടണമെന്ന്. നിങ്ങള്‍ അതില്‍ നിന്ന് പുറത്തുവരുന്ന കാലം നിങ്ങള്‍ വിജയിച്ചു'.

'ഞാൻ അത്തരം അവസ്ഥയിലൂടെ കടന്നു വന്നതോടെ ഞാൻ ശക്തയായി എന്നാണ് തോന്നുന്നത്. ഞാൻ ഇവിടെയെത്താൻ തീയിലൂടെയാണ് കടന്ന് വന്നത്. അത് എനിക്കൊരു ആത്മീയ ഉണർവ് നല്‍കി. ആത്മീയത എൻറെ വ്യക്തിപരമായ വളർച്ചയില്‍ വളരെ അവിഭാജ്യമായ കാര്യമാണ്. അത് എൻറെ ജോലിയിലേക്കും സ്വാധീനമുണ്ടാക്കുന്നുണ്ട്. ആത്മീയത ജീവിതത്തിൻറെ എല്ലാ വശങ്ങളെയും സ്വാധീനിക്കുന്നു' എന്നും താരം പറയുന്നു.

vachakam
vachakam
vachakam

'ആശയവിനിമയം, ധാരണ, മാനസിക സംഘർഷം കൈകാര്യം ചെയ്യല്‍… അങ്ങനെ പല പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ എന്നെ സഹായിക്കുന്നത് ആത്മീയതയാണ്. ഇന്നത്തെ ലോകത്ത് എന്നത്തേക്കാളും ആത്മീയത ആവശ്യമാണ്, കാരണം വളരെയധികം വേദനയും രോഗവും ഉണ്ട്. ആത്മീയത നിങ്ങളുടെ ഉറ്റ ചങ്ങാതിയും ശക്തിയുടെ അനന്തമായ ഉറവിടവുമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു' എന്നും താരം കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam