സാമന്തയും  രാജ് നിദിമോരുവും വിവാഹിതരായി? 

DECEMBER 1, 2025, 1:14 AM

നടി സാമന്തയും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായെന്ന് റിപ്പോർട്ട്. സാമന്തയും രാജും ഉടന്‍ വിവാഹിതരാവുമെന്ന് ഞായറാഴ്ച രാത്രിയോടെ പ്രചാരണമുണ്ടായിരുന്നു.

രാജിന്റെ ആദ്യ ഭാര്യ ശ്യാമിലി ഡേയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയാണ് പ്രചാരണം ചൂടുപിടിച്ചത്. രാജും ശ്യാമിലിയും 2022-ല്‍ വേര്‍പിരിഞ്ഞിരുന്നു. സാമന്തയും രാജും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. 

 തിങ്കളാഴ്ച രാവിലെയായിരുന്നു വിവാഹമെന്നാണ് റിപ്പോര്‍ട്ട്‌. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ വെച്ചാണ് വിവാഹം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്.

vachakam
vachakam
vachakam

ചുവന്ന സാരിയിലാണ് സാമന്ത വിവാഹത്തിനെത്തിയത്. 30-ഓളം അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ രാജിനൊപ്പം സാമന്ത പങ്കുവെച്ച ഒരു ചിത്രം വൈറലായിരുന്നു. ഈ വർഷം ജീവിതത്തിൽ നടത്തിയ ധീരമായ ചുവടുവെപ്പുകളെക്കുറിച്ചായിരുന്നു സാമന്തയുടെ പോസ്റ്റ്.

ആമസോൺ പ്രൈമിന്റെ സീരീസ് ആയ ഫാമിലി മാൻ സീസൺ 2 വിലാണ് സാമന്തയും രാജും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam