സല്‍മ ഹയേക്കും  ആഞ്ജലീന ജോളിയും വീണ്ടും ഒരുമിക്കുന്നു

SEPTEMBER 18, 2024, 12:50 PM

ഹോളിവുഡിന്റെ ഭാഗ്യനക്ഷത്രങ്ങളാണ്  ആഞ്ജലീനാ ജോളിയും സല്‍മാ ഹായേക്കും.ഹോളിവുഡിലെ മോസ്റ്റ് വാണ്ടഡ് നടിമാരുടെ പട്ടികയിലാണ് ഇരുവരുടേയും സ്ഥാനം. 

സിനിമയില്‍ എന്നത് പോലെ തന്നെ ജീവിതത്തിലും ശക്തമായ സൗഹൃദത്തില്‍ മുന്നേറുന്ന ഇരുവരും വീണ്ടും സിനിമയില്‍ ഒരുമിച്ച പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ്. അടുത്തിടെ ഒന്നിച്ച 'വിത്തൗട്ട് ബ്ളഡി' ന് ശേഷം മറ്റൊരു സിനിമയ്ക്കായി ഇരുവരും കൈകോര്‍ക്കും.

സല്‍മാഹായേക്ക് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുക ജോളിയാണ്. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അടുത്തിടെ ഇരുവരും ഒരുമിച്ച്‌ പ്രത്യക്ഷപ്പെട്ടിരുന്നു.  ഇവിടെ വച്ച് ഇരുവരും പുതിയ  പ്രോജക്റ്റിനെകുറിച്ചും ഒരുമിച്ച്‌ അഭിനയിച്ച സിനിമയുടെ സെറ്റിലെ അനുഭവത്തെക്കുറിച്ച്‌ സംസാരിക്കുകയും ചെയ്തു.

vachakam
vachakam
vachakam

"ഞാന്‍ ഇത് പറയണമോ എന്ന് എനിക്കറിയില്ല. ഞാന്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമ ജോളി  നിര്‍മ്മിക്കുകയാണ്." സല്‍മ പറഞ്ഞു. തങ്ങളുടെ സൗഹൃദത്തെക്കുറിച്ച്‌ പറയുമ്ബോള്‍, ആഞ്ജലീന തന്റെ കുടുംബം തന്നെയാണ്. സൗഹൃദം എന്നത് കൊണ്ട് എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് "ഒരു കുടുംബമെന്ന നിലയില്‍ ഒരുമിച്ച്‌ കാര്യങ്ങള്‍ ചെയ്യുന്നു" എന്നായിരുന്നു മറുപടി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam